ആറു വർഷത്തിനിടയിൽ സ്റ്റാർട്ടപ്പ് പദവി നേടിയത് 92683 സ്ഥാപനങ്ങൾ

2016 ജനുവരി 16 ൽ പദ്ധതി ആരംഭിച്ച കാലയളവിൽ 442 സംരഭങ്ങളാണ് ഉണ്ടായിരുന്നതെന്നും, എന്നാൽ ഫെബ്രുവരി 28 വരെയുള്ള കണക്കു പ്രകാരം സ്റ്റാർട്ടപ്പുകളുടെ എണ്ണം 92,863 ആയി ഉയർന്നുവെന്നും വാണിജ്യ-വ്യവസായ സഹമന്ത്രി സോം പ്രകാശ് പറഞ്ഞു.

Update: 2023-03-16 05:08 GMT

പുത്തൻ ആശയങ്ങൾ ഉൾകൊള്ളുന്ന പല പുതുസംരംഭങ്ങളും രാജ്യത്തിനു വലിയ സംഭാവനകളാണ് നൽകുന്നത്. അതിനാൽ തന്നെ ഇത്തരം സംരംഭങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പല നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. അത്തരത്തിൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സേവനങ്ങളും ആനുകൂല്യങ്ങളും നൽകുന്നതിനായി 2016 ൽ സർക്കാർ രൂപീകരിച്ച പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ.

പദ്ധതി നടപ്പിലാക്കിയ കഴിഞ്ഞ ആറു വർഷത്തിനിടയിൽ രാജ്യത്ത് പുതു സംരംഭങ്ങളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.ഏകദേശം 92,683 സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് കീഴിൽ സ്റ്റാർട്ടപ്പുകളായി അംഗീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയം പുറത്തു വിട്ട കണക്കിൽ വ്യക്തമാകുന്നത്.

2016 ൽ പദ്ധതി ആരംഭിച്ച കാലയളവിൽ 442 സംരഭങ്ങളാണ് ഉണ്ടായിരുന്നതെന്നും, എന്നാൽ ഫെബ്രുവരി 28 വരെയുള്ള കണക്കു പ്രകാരം സ്റ്റാർട്ടപ്പുകളുടെ എണ്ണം 92,863 ആയി ഉയർന്നുവെന്നും വാണിജ്യ-വ്യവസായ സഹമന്ത്രി സോം പ്രകാശ് പറഞ്ഞു.

ഇതിൽ 7,000 ത്തോളം സംരംഭങ്ങൾ, നിർമാണം, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ്, ഗതാഗതം മുതലായ മേഖലകളിൽ ഉള്ളവയാണ്. ഏറ്റവുമധികം സ്റ്റാർട്ടപ്പുകൾ ഐ ടി മേഖലയിലാണ് ഉള്ളത്. ഈ മേഖലയിൽ നിന്ന് മാത്രം 11,099 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യ, ലൈഫ് സയൻസ് മേഖലയിൽ നിന്ന് 8691 സ്ഥാപനങ്ങളും, വിദ്യാഭ്യാസ രംഗത്ത് 5962 സ്ഥാപനങ്ങളും, കാർഷിക രംഗത്ത് 4,653 സ്ഥാപനങ്ങളും, ഭക്ഷ്യ രംഗത്ത് 4,523 സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Similar News