ഫെബ്രുവരി 26 മുതല്‍ എയര്‍ലൈനുകള്‍ ഈ നിയമം പാലിക്കണം

  • വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കി 10 മിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണം
  • ലഗേജ് വൈകുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു
  • നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എയര്‍ലൈന്‍സുകളോട് ബിസിഎഎസ്സ് ആവശ്യപ്പെട്ടു

Update: 2024-02-19 10:33 GMT

ലാന്‍ഡ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ക്ക് ബാഗേജ് എത്തിക്കണമെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്റര്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഏഴ് ഇന്ത്യന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

ഫെബ്രുവരി 26 മുതല്‍ ഇക്കാര്യം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എയര്‍ ഇന്ത്യ,

ഇന്‍ഡിഗോ,

ആകാശ,

സ്‌പൈസ് ജെറ്റ്,

വിസ്താര,

എഐഎക്‌സ് കണക്ട്,

എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാന കമ്പനികളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ലഗേജ് വൈകുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു ജനുവരിയില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു തുടങ്ങിയ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ ബാഗേജുകള്‍ എത്തുന്ന സമയം ബിസിഎഎസ് നിരീക്ഷിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

Tags:    

Similar News