ഈ വര്‍ഷം നാലാം തവണയും പാല്‍വില കൂട്ടി മദര്‍ ഡയറി

Update: 2022-11-21 09:05 GMT

mother diary milk price hike 

ഡെല്‍ഹി: മദര്‍ ഡയറി പാലിന്റെ വില വര്‍ധിപ്പിച്ചു. അസംസ്‌കൃത വസ്തുകളിലെ വിലകയറ്റമാണ്  കാരണം. ഫുള്‍ ക്രീം വിഭാഗത്തിലുള്ള പാലിന് ലിറ്ററിന് ഒരു രൂപയും, ടോക്കണ്‍ വിഭാഗത്തിലെ പാലിന് ലിറ്ററിന് രണ്ട് രൂപയുമാണ് കൂട്ടിയത്.

ഈ വര്‍ഷം ഇത് നാലാം തവണയാണ് പാലിന്റെ വില ഉയര്‍ത്തുന്നത്. മുന്‍നിര പാല്‍ വിതരണ കമ്പനികളിലൊന്നായ മദര്‍ ഡയറി പ്രതി ദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ വിതരണം ചെയുന്നുണ്ട്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മദര്‍ ഡയറിയുടെ പാലിന് ലിറ്ററിന് 64 രൂപയായി. എങ്കിലും അര ലിറ്റര്‍ പാക്കറ്റുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

ടോക്കണ്‍ വിഭാഗത്തിലെ പാലിന്റെ വില 48 രൂപയില്‍ നിന്ന് 50 രൂപയായി. ഭക്ഷ്യ പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലിന്റെ വില വര്‍ദ്ധനവ് ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇതിനു മുന്‍പ് ഒക്ടോബര്‍ 16 ന്, ഡല്‍ഹിയിലും മറ്റു ഉത്തരേന്ത്യയിലുമായി കമ്പനി പാലിന്റെ വില ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ചിരുന്നു.

Tags:    

Similar News