ശൈത്യ കാല ഡിമാന്റ് ഉയരുന്നു, എഫ്എംസിജി മേഖല പ്രതീക്ഷയില്‍

Update: 2022-11-28 09:51 GMT


ഡെല്‍ഹി : ശീതകാലം തുടങ്ങുന്നതിനു മുന്‍പ് മുന്‍നിര എഫ്എംസിജി കമ്പനികള്‍ക്ക് ശൈത്യകാല ഉത്പന്നങ്ങളുടെ വില്‍പനയില്‍ മികവെന്ന് റിപ്പോര്‍ട്ട. ഗ്രാമീണ മേഖലയിലും വരും പാദങ്ങളില്‍ വളര്‍ച്ച കൈവരികനാകുമെന്നാണ് കണക്കാക്കുന്നത്. ഡാബര്‍ , മാരിക്കോ, ഇമാമി മുതലായ പ്രമുഖ കമ്പനികളുടെയെല്ലാം ശൈത്യ കാല ഉത്പന്നങ്ങളുടെ ഡിമാന്റ് വര്‍ധിക്കുന്നുണ്ട്.

മികച്ച വിളവെടുപ്പും, പണപ്പെരുപ്പത്തിലെ കുറവും ഗ്രാമീണ മേഖലയിലെ വില്പന തോത് വരും വര്‍ഷങ്ങളില്‍ വീണ്ടും ശക്തമായി തിരിച്ചു വരുന്നതിനു സഹായിക്കുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഈ മാസം ആദ്യം, ഡാറ്റ അനലിറ്റിക് സ്ഥാപനമായ നീല്‍സണ്‍ ഐക്യു പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം, എഫഎംസിജി മേഖലയില്‍ സെപ്റ്റംബര്‍ പാദത്തില്‍ ഉപഭോഗം കുറയുന്നത് തുടര്‍ന്നു.

ഗ്രാമീണ മേഖലയില്‍ ഉത്പാദന തോതില്‍ വന്‍ ഇടിവാണ് ജൂണ്‍ പാദത്തെ അപേക്ഷിച്ച് ഉണ്ടായത്. എഫ്എംസിജി വ്യവസായത്തില്‍ മൊത്ത അളവ് ജൂണ്‍ പാദത്തെ അപേക്ഷിച്ച് 0.9 ശതമാനം ഇടിഞ്ഞു. എന്നാല്‍ വരും മാസങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് സിഇഒ സഞ്ജയ് മിശ്ര പറഞ്ഞു.

Tags:    

Similar News