നിക്കോൺ ഇന്ത്യ ഇമേജിംഗ് സാങ്കേതിക വിദ്യയിലൂടെ ആരോഗ്യമേഖലയിലേക്കും

Update: 2022-11-16 06:36 GMT


നിക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആരോഗ്യ മേഖലയിലേക്കും ചുവടു വയ്ക്കുന്നു. സിസ്റ്റം പ്രൊഡക്റ്റ് മൈക്രോസ്കോപ്പി ബിസിനസ്സിലൂടെയാണ് ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്.

ഒരൊറ്റ ഷോട്ടിൽ 25 എംഎം വ്യൂ ഫീൽഡ് നൽകാൻ കഴിവുള്ള 'എഎക്‌സ്ആർ പോയിന്റ്' സ്‌കാനിംഗ് കൺഫോക്കൽ മൈക്രോസ്‌കോപ്പ് കമ്പനി പുറത്തിറക്കി. ഇതിന്റെ സഹായത്തോടെ  ശരിരത്തിൻറെ ഇമേജിംഗിലെ ഏറ്റവും കൃത്യമായ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ സൃഷ്ടിക്കുന്നതിന് ഗവേഷകർക്ക് സാധിക്കുമെന്ന് നിക്കോൺ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

ഗവേഷണ കേന്ദ്രങ്ങൾ, കേന്ദ്ര സർക്കാ‌ർ ധനസഹായം നൽകി സ്ഥാപിച്ച ഗവേഷണ കേന്ദ്രങ്ങൾ, അക്കാഡെമിക്ക് വിദ്യഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ റിസേർച്ച് സെന്ററുകൾ, ആശുപത്രികൾ മുതലായവയ്ക്ക് വൈദ്യരംഗത്ത്, ഗവേഷണവും വികസനവും വർദ്ധിപ്പിക്കുന്നതിനായാണ് ഈ ഉത്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇന്ത്യയിലെ ഐഐടി ഭിലായ്, ഐഐടി മുംബൈ, എസിടിആർഇസി മുംബൈ എന്നിങ്ങനെ ഏതാനും ഗവേഷണ സ്ഥാപനങ്ങളിൽ എഎക്‌സ്ആർ സിസ്റ്റം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി നിക്കോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സജ്ജൻ കുമാർ പറഞ്ഞു. നടപ്പു സാമ്പത്തിക വ‌ർഷത്തിൽ കമ്പനിയുടെ പ്രവർത്തനത്തിൽ നിന്നുള്ള വിറ്റുവരവ് 5 ശതമാനമാണെന്നും, മൈക്രോസ്കോപ്പി ബിസിനസിൽ വളർച്ചാ സാധ്യത കൂടുതലായതിനാൽ അടുത്ത വർഷത്തോടു കൂടി ഇത് 10 ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News