ചികിത്സ നടത്താനും എഐ: 'ഇജാദാ' പദ്ധതിയുമായി യുഎഇ

  • അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് 2023ല്‍ നടന്ന പ്രഖ്യാപനം അനുസരിച്ച് 2025 ആകുമ്പോഴേയ്ക്കും 30 അസുഖങ്ങളുടെ ചികിത്സ എഐയുടെ സഹായത്തോടെ നടത്തും.

Update: 2023-02-04 08:55 GMT

എഐ എന്നത് സമസ്ത മേഖലയിലും തരംഗം സൃഷ്ടിച്ചേക്കും എന്ന ചിന്തയാണ് ചാറ്റ് ജിപിറ്റി ഉള്‍പ്പടെയുള്ളവയുടെ വരവോടെ ഏവരിലുമുള്ളത്. ആരോഗ്യ രംഗത്തും എഐ കൈകടത്തുമോ എന്ന ചോദ്യത്തിന് ' തീര്‍ച്ചയായും' എന്ന ഉത്തരം നല്‍കുന്നതാണ് ദുബായ്‌യുടെ നീക്കം. എഐ (നിര്‍മ്മിത ബുദ്ധി)യുടെ സഹായത്തോടെ ചികിത്സ നടത്താന്‍ ഒരുങ്ങുന്നുവെന്നാണ് ദുബായ് ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് 2023ല്‍ നടന്ന പ്രഖ്യാപനം അനുസരിച്ച് 2025 ആകുമ്പോഴേയ്ക്കും 30 അസുഖങ്ങളുടെ ചികിത്സ എഐയുടെ സഹായത്തോടെ നടത്തും. 'നൈപുണ്യം' എന്നര്‍ഥം വരുന്ന 'ഇജാദാ' എന്ന അറബിക് വാക്കാണ് എഐ ഉപയോഗിച്ചുള്ള ചികിത്സാ പദ്ധതിക്ക് ഇട്ടിരിക്കുന്നത്. എഐ സഹായത്തോടെ ഏതൊക്കെ രോഗങ്ങള്‍ക്ക് ചികിത്സിയ്ക്കാം എന്നത് സംബന്ധിച്ച് വിവിധ ഘട്ടങ്ങളില്‍ തീരുമാനമെടുക്കും. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023ല്‍ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്, ഹൈപ്പര്‍ ഹൈപ്പോ തൈറോയ്ഡിസം, ചര്‍മവീക്കം, മൂത്രത്തിലെ അണുബാധ, ഇന്‍ഫ്ളേമറ്ററി ബവല്‍ ഡിസീസ് (ഐബിഡി), അസ്ഥിക്ഷയം, ചെന്നിക്കുത്ത്, ഹൃദയാഘാതം തുടങ്ങിയവ എഐ സഹായത്തോടെ ചികിത്സിക്കും. രോഗലക്ഷണങ്ങള്‍ പുറത്തു കാണും മുന്‍പ് തന്നെ രോഗികളിലെ രോഗസാധ്യത തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധിക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് കൃത്യമായ ചികിത്സ നടത്തി രോഗമുക്തി നേടുന്നതിന് സഹായകരമാകും.

Tags:    

Similar News