രോഗപ്രതിരോധത്തിന് ഭക്ഷ്യോത്പന്നങ്ങളുമായി മോസ ഓര്‍ഗാനിക്

  • ഡെല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ന്റെ മോസ ഓര്‍ഗാനിക് സ്റ്റാള്‍ നെതര്‍ലന്‍ഡ്സിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്യുന്നു. മുന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ.പുഷ്‌പേഷ് പന്ത്, എല്‍ടി ഫുഡ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വി.കെ. അറോറ, മോസ ഓര്‍ഗാനിക് സ്ഥാപക സിഇഒ കമറുദീന്‍ മുഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു.
  • അഞ്ച് വിഭാഗങ്ങളിലായാണ് മോസ ഓര്‍ഗാനിക് പ്രവര്‍ത്തിക്കുന്നത്.

Update: 2023-11-06 07:30 GMT

മുളപ്പിച്ച ധാന്യങ്ങളില്‍ നിന്ന് പ്രോട്ടീന്‍ അധിഷ്ഠിത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ മോസ ഓര്‍ഗാനിക് വിപണിയിലേക്കിറക്കുന്നു. ഡെല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്.

മുളപ്പിച്ച ധാന്യങ്ങളില്‍ നിന്ന് പ്രോട്ടീന്‍ അധിഷ്ഠിത ഭക്ഷ്യപദാര്‍ത്ഥം രൂപപ്പെടുത്തിയ ഗവേഷണമാണ് മോസ ഓര്‍ഗാനിക്കിലെ ഗവേഷകയായ റിന്റ സൂസന്‍ മാത്യുവിനെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഒന്നരക്കോടി രൂപയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹയാക്കിയത്. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനവും വിപണനവും നടത്തുന്നത് മോസയാണ്. സ്‌പ്രോട്ടോണ്‍ എന്ന ഭക്ഷണക്കൂട്ടില്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഘടകങ്ങള്‍ ഉണ്ടെന്നും അലോപ്പതി മരുന്നിന് തുല്യമാണിതെന്നുമുള്ളതായിരുന്നു ഗവേഷണഫലം.

ഗോതമ്പ്, റാഗി, മുതിര, ചെറുപയര്‍, ഉലുവ, ഫ്‌ളാക് സീഡ് എന്നിവ മുളപ്പിച്ച് അതില്‍ നിന്നാണ് പ്രോട്ടീന്‍ അധിഷ്ഠിത പൊടിയുണ്ടാക്കുന്നത്. നേരിട്ടോ, അല്ലെങ്കില്‍ പുട്ട്, ദോശ, ഇഡലി മുതലായവ പാകം ചെയ്യുമ്പോഴോ ഇത് ചേര്‍ക്കാം. ഇതിനു പുറമെ ധാന്യങ്ങളില്‍ നിന്ന് പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്ത പ്രോട്ടീനോ നാച്ചുറോ എന്ന ഉത്പന്നവും ഇറക്കുന്നുണ്ട്.

ഏത്തയ്ക്ക, ചെറുപയര്‍ എന്നിവയില്‍ നിന്നുള്ള ബനാഗ്രാം, ഏത്തയ്ക്കയില്‍ നിന്നുള്ള ബനാഗ്രിറ്റ്, എന്നിവയും വര്‍ഷങ്ങളുടെ ഗവേഷണഫലമായി വികസിപ്പിച്ചെടുത്തതാണ്.

രാജ്യത്താദ്യമായി വൈറ്റമിന്‍ ഡി3 ഉള്‍പ്പെടുത്തിയ ഡാര്‍ക്ക് ചോക്ലേറ്റ് മോസ ഓര്‍ഗാനിക് വിപണിയിലിറക്കുകയാണ്. മൈന്‍ഫുള്‍ ചോക്ലേറ്റ് എന്ന പേരിലാണിത്. വിവിധ തലത്തിലുള്ള പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് ഈ ചോക്ലേറ്റിന് വേണ്ട ചേരുവകള്‍ രൂപപ്പെടുത്തിയെടുത്തത്.

വേള്‍ഡ് ഫുഡ് ഇന്ത്യയിലെ മോസ ഓര്‍ഗാനിക് സ്റ്റാള്‍ മുന്‍ നെതര്‍ലാന്റ്‌സ് സ്ഥാനപതി വേണു രാജാമണി ഉദ്ഘാടനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ഡോ. പുഷ്‌പേഷ് പന്ത്, എല്‍ ടി ഫുഡ്‌സ് ചെയര്‍മാനും എംഡിയുമായ ഡോ. വി കെ അറോറ, മോസ ഓര്‍ഗാനിക് സ്ഥാപകനും സിഇഒയുമായ ഡോ. കമറുദ്ദീന്‍ മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

അഞ്ച് വിഭാഗങ്ങളിലായാണ് മോസ ഓര്‍ഗാനിക് പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. കമറുദ്ദീന്‍ മുഹമ്മദ് പറഞ്ഞു. ജൈവഭക്ഷ്യ ഉത്പന്നങ്ങള്‍, സമുദ്രത്തില്‍ നിന്ന് ലഭിക്കുന്ന കക്ക, പായല്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍, ചോക്ലേറ്റ്, സുഗന്ധവ്യഞ്ജനങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നീ വിഭാഗങ്ങളിലാണ് ഉത്പന്നങ്ങള്‍. ചെറുധാന്യങ്ങളുടെ വര്‍ഷമായി 2023 നെ പ്രഖ്യാപിച്ചിട്ടുള്ളത് ഈ ദിശയിലുള്ള ശരിയായ കാല്‍വയ്പാണെന്ന് ഡോ. കമറുദ്ദീന്‍ പറഞ്ഞു. ഈ വിഭാഗത്തിലുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News