ചികിത്സ ഗവേഷണത്തിന് ദേശീയ പ്ലാറ്റ്‌ഫോം വേണം; വിദഗ്ധര്‍

  • ആഗോളതലത്തില്‍ ആരോഗ്യ പരിരക്ഷക്കുള്ള ഡിമാന്‍ഡ് കേരളത്തിന് ഈ മേഖലയില്‍ നേട്ടമാക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Update: 2023-11-10 09:19 GMT

ചികില്‍സാരംഗത്ത് ഗവേഷണത്തിനായി ദേശീയ പ്ലാറ്റ്‌ഫോം വേണം.'ദി വെല്‍ത്ത് ഇന്‍ വെല്‍ ബീയിംഗ് ' പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചികിത്സാരീതികളെ കുറിച്ച് സമൂഹത്തിനുള്ള ആശങ്ക പരിഹരിക്കുന്നതിനും അധുനിക ചികില്‍സാ രീതികളെ കുറിച്ചും കൂടുതല്‍ പഠനങ്ങളും ശരിയായ ചികിത്സാ രീതികള്‍ സ്വീകരിക്കുന്നതിനായി ഗവേഷണങ്ങളും അനിവാര്യമാണ്. എല്ലാ വിഭാഗങ്ങളെയും സംയോജിപ്പിച്ചുള്ള മുന്നേറ്റമാണ് വേണ്ടത്.

കോവിഡിന് ശേഷം ആരോഗ്യ പരിരക്ഷക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നുവെന്നും ഇത് കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അസുഖം വരാതിരിക്കാന്‍ വേണ്ടിയാകണം ജനങ്ങള്‍ ആശുപത്രിയിലേക്ക് വരേണ്ടത്. ആഗോളതലത്തില്‍ ആരോഗ്യ പരിരക്ഷക്കുള്ള ഡിമാന്‍ഡ് കേരളത്തിന് ഈ മേഖലയില്‍ നേട്ടമാക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കിംസ് ഹെല്‍ത്ത് ഗ്രൂപ്പ് സി ഇ ഒ ഡോ.ഷെരീഫ് സഹദുള്ള ചര്‍ച്ചയുടെ മോഡറേറ്ററായിരുന്നു. വിശാല്‍ ബലി, ഡോ.ഫൈസല്‍ കൊറ്റിക്കൊള്ളന്‍, ഡോ. വിനിത പന്‍വര്‍, സി.പദ്മകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Similar News