അടിസ്ഥാന സൗകര്യ മേഖലയിലെ വളര്‍ച്ച മൂന്ന് ശതമാനമായി

ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 6.5 ശതമാനം വളര്‍ച്ചയേക്കാള്‍ കുറവാണ് ഇത്

Update: 2025-10-21 14:21 GMT

ഇന്ത്യയിലെ എട്ട് പ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ വളര്‍ച്ച സെപ്റ്റംബറില്‍ 3 ശതമാനമായി. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 6.5 ശതമാനം വളര്‍ച്ചയേക്കാള്‍ കുറവാണ് ഇതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാന മേഖലകളുടെ ഉല്‍പ്പാദന വളര്‍ച്ച 2.4 ശതമാനമായിരുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍, കല്‍ക്കരി, അസംസ്‌കൃത എണ്ണ, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, പ്രകൃതിവാതകം എന്നിവയുടെ ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ് കാരണം ഈ എട്ട് മേഖലകളും കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തി.

2024 സെപ്റ്റംബറില്‍ യഥാക്രമം 1.9 ശതമാനവും 7.6 ശതമാനവും ആയിരുന്ന വളം, സിമന്റ് എന്നിവയുടെ ഉത്പാദന വളര്‍ച്ചാ നിരക്ക് അവലോകന മാസത്തില്‍ 1.6 ശതമാനവും 5.3 ശതമാനവുമായി കുറഞ്ഞു.എന്നാല്‍ സ്റ്റീല്‍, വൈദ്യുതി ഉല്‍പ്പാദനം സെപ്റ്റംബറില്‍ വര്‍ദ്ധിച്ചു.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍, എട്ട് അടിസ്ഥാന സൗകര്യ മേഖലകളും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4.3 ശതമാനം വളര്‍ച്ച നേടിയിരുന്ന സ്ഥാനത്ത് 2.9 ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിച്ചത്.

എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ചാ നിരക്ക് ഇന്ത്യയുടെ മൊത്തത്തിലുള്ള വ്യാവസായിക ഉല്‍പാദനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. 

Tags:    

Similar News