കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 2000 കോടിയുടെ കരാര്‍

ആറ് ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ നിര്‍മിക്കാനാണ് കരാര്‍

Update: 2025-10-14 15:59 GMT

യൂറോപ്പില്‍ നിന്ന് 2000 കോടിയുടെ കരാര്‍ നേടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. നേടിയത് ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആറ് ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍.

ഇതോടെ ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ 22,500 കോടിയായിരുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓര്‍ഡര്‍ ബുക്ക് 21,100 കോടിയിലേക്കെത്തി. ഏകദേശം 1,700 ടിഇയു ശേഷിയുള്ള ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകളുടെ രൂപകല്‍പ്പനയും കമ്പനിയ്ക്കാണ്.

കപ്പല്‍ നിര്‍മാണത്തിനുള്ള അടിസ്ഥാന ധാരണ പത്രത്തിലാണ് ഇപ്പോള്‍ ഒപ്പുവച്ചത്. സാങ്കേതിക-വാണിജ്യ നിബന്ധനകളുമായി ബന്ധപ്പെട്ട കരാര്‍ ഉടന്‍ ഒപ്പിടുമെന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അറിയിച്ചു. ഇതോടെ ഓഹരികള്‍ നിക്ഷേപക റഡാറിലേക്ക് എത്തിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കരാറിന്റെ പ്രതിഫലനം ഓഹരിയിലുണ്ടായേക്കാം. അതേസമയം മാരിടൈം ഇന്ത്യ വിഷന്‍ 2030, അമൃത് കല്‍ വിഷന്‍ 2047 എന്നി കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി കൂടുതല്‍ കരാറുകള്‍ നേടാനുള്ള ശ്രമത്തിലാണ് കമ്പനി. 

Tags:    

Similar News