ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 12% ഇടിവ്

  • ഏപ്രില്‍-ഓഗസ്റ്റില്‍ കോക്കിംഗ് കൽക്കരി ഇറക്കുമതി വര്‍ധിച്ചു
  • ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനത്തില്‍ വര്‍ധന

Update: 2023-10-08 06:41 GMT

ഇന്ത്യയുടെ കൽക്കരി ഇറക്കുമതി ഈ വർഷം ഓഗസ്റ്റിൽ 12.08 ശതമാനം വാര്‍ഷിക ഇടിവോടെ 18.26 ദശലക്ഷം ടൺ (എംടി) ആയി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 20.77 എംടി ഇറക്കുമതി ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൊത്തത്തിലുള്ള കൽക്കരി ഇറക്കുമതി 10.3 ശതമാനം കുറഞ്ഞ് 103.93 എംടി ആയെന്നും എംജംഗ്ഷൻ സർവീസസ് ലിമിറ്റഡ് സമാഹരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം സമാന കാലയളവില്‍ ഇത് 115.93 എംടിയില്‍ കൂടുതലായിരുന്നു ഇത്

ഓഗസ്‍റ്റില്‍, കോക്കിംഗ് ഇതര കൽക്കരി ഇറക്കുമതി മുന്‍ വര്‍ഷം ഓഗസ്‍റ്റിലെ 13.85 എംടിയില്‍ നിന്ന് 10.52 എംടിയായി കുറഞ്ഞു. കോക്കിംഗ് കൽക്കരി ഇറക്കുമതി 4.62 എംടി ആണ്, ഇത് 2023 ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്ത അളവിന് തുല്യമാണ്.

"കോക്കിംഗ് ഇതര കൽക്കരി ഇറക്കുമതിയിൽ  ഓഗസ്‍റ്റ് വരെയുള്ള കാലയളവില്‍ ഏകദേശം 20 എംടി വരെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര ലഭ്യത ഏകദേശം 10 ശതമാനം വർദ്ധിച്ചതിന്‍റെ ഫലം കൂടിയാണിത്. ഡിമാൻഡിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടവും ഇറക്കുമതി വിലകളില്‍ കാര്യമായ മയപ്പെടുത്തലും ഉണ്ടായില്ലെങ്കിൽ ഈ പ്രവണത തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.," എംജംക്ഷന്‍ എംഡിയും സിഇഒയുമായ വിനയ വർമ്മ പറഞ്ഞു.

ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ, കോക്കിംഗ് ഇതര കൽക്കരി ഇറക്കുമതി 62.87 എംടി ആയി, മുൻവർഷം സമാന കാലയളവിലെ 80.64 മെട്രിക് ടണ്ണിനെക്കാൾ കുറവാണ് ഇത്. 2023-24 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കോക്കിംഗ് കൽക്കരി ഇറക്കുമതി 25.75 എംടി ആയിരുന്നു, 2022-23 ഏപ്രിൽ-ഓഗസ്‌റ്റിൽ രേഖപ്പെടുത്തിയ 23.16 എംടി-യേക്കാള്‍ കൂടുതലാണ് ഇത്. 

ആഭ്യന്തര കൽക്കരി ഉൽപാദനത്തിന്റെ 80 ശതമാനവും കോൾ ഇന്ത്യയുടെ സംഭാവനയാണ്. 2023-24ൽ 1012 മെട്രിക് ടൺ കൽക്കരി ഉൽപ്പാദനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. 

Tags:    

Similar News