വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, വളർച്ചയിലെ 'വണ്ടർ'

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരളം ആസ്ഥാനമായുള്ള ഒരു പ്രധാന ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മ്മാതാവാണ്.

Update: 2022-01-14 02:07 GMT

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരളം ആസ്ഥാനമായുള്ള ഒരു പ്രധാന ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മ്മാതാവാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 23.21 ബില്യണ്‍ രൂപയുടെ (340 ദശലക്ഷംയുഎസ് ഡോളര്‍) വാര്‍ഷിക വിറ്റുവരവുള്ള കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനമായിരുന്നു. വോള്‍ട്ടേജ് സ്റ്റെബിലൈസര്‍, ഇലക്ട്രിക്കല്‍ കേബിള്‍, ഇലക്ട്രിക് പമ്പ്, ഇലക്ട്രിക് മോട്ടോര്‍, ഗീസറുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, ഇലക്ട്രിക് ഫാ, യുപിഎസ് എന്നിവ കമ്പനി നിര്‍മ്മിക്കുന്നു. 1977-ല്‍ കൊച്ചൗസെഫ് ചിറ്റിലപ്പിള്ളി ഒരു ചെറിയ വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ നിര്‍മ്മാണ യൂണിറ്റായി സ്ഥാപിച്ച കമ്പനി, വസ്ത്ര നിര്‍മ്മാണം കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും സംരംഭങ്ങള്‍ ആരംഭിച്ചു.

ദക്ഷിണേന്ത്യയിലെ അമ്യൂസ്മെന്റ് പാര്‍ക്കുകളുടെ ശൃംഖലയായ വണ്ടര്‍ല, വി-ഗാര്‍ഡിന്റെ സഹോദര സ്ഥാപനമാണ്. വി-ഗാര്‍ഡ്, 1977-ല്‍ സ്ഥാപിതമായത് മുതല്‍, ഇന്ത്യയിലെ കുടുംബങ്ങളില്‍ വിശ്വസനീയമായ പേരായിമാറി. ഇലക്ട്രോണിക്സ് വിഭാഗത്തിലെ കമ്പനിയുടെ ഉല്‍പ്പന്ന ശ്രേണിയില്‍ സ്റ്റെബിലൈസ, യുപിഎസ്, സോളാര്‍ ഇന്‍വെര്‍ട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു. വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ വിപണിയില്‍ കമ്പനിക്ക് 51% വിപണി വിഹിതമുണ്ട്. ഉല്‍പ്പന്ന ഇലക്ട്രിക്കല്‍ വിഭാഗത്തിലെ കമ്പനിയുടെ ഉല്‍പ്പന്ന ശ്രേണിയില്‍ കേബിളുകളും വയറുകളും പമ്പ് സ്വിച്ച് ഗിയറുകളും മോഡുലാര്‍ സ്വിച്ചുകളും ഉള്‍പ്പെടുന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ ഫാന്‍, വാട്ടര്‍ ഹീറ്ററുകള്‍, കിച്ചണ്‍ അപ്ലയന്‍സസ്, എയര്‍ കൂളറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ദക്ഷിണേന്ത്യന്‍ വിപണിയിലെ പ്രധാന കമ്പനികളിലൊന്നാണ്. വി-ഗാര്‍ഡ് അതിന്റെ ഉല്‍പ്പന്ന പ്രൊഫൈലിന്റെ 60% ഔട്ട്സോഴ്സ് ചെയ്യുന്നു. കമ്പനിക്ക് 29 ശാഖകള്‍, 624 വിതരണക്കാര്‍, 5562 ചാനല്‍ പങ്കാളികള്‍, 25000+ ചില്ലറ വ്യാപാരികള്‍ എന്നിങ്ങനെ ശക്തമായ രാജ്യവ്യാപക വിതരണ ശൃംഖലയുണ്ട്. 2007 ഓഗസ്റ്റ് 1-ന് വി-ഗാര്‍ഡ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി 'വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്' എന്ന പേരില്‍ തജിസ്റ്റര്‍ ചെയ്തു. 2008-ല്‍ കമ്പനി 8000000 രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ ഐപിഒ വഴി മൂലധന വിപണിയില്‍ പ്രവേശിച്ചു. കമ്പനിയുടെ നിലവിലെ മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി ഓസ്ട്രേലിയയിലെ മെല്‍ബണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാനേജ്മെന്റില്‍
ബിരുദാനന്തര ബിരുദധാരിയാണ്. 2006-ല്‍ വി-ഗാര്‍ഡില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2012-ല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായി. മിഥുന്‍ ചിറ്റിലപ്പിള്ളി മുമ്പ് ഡിലോയിറ്റ്, ഹ്യൂലറ്റ് പാക്കാര്‍ഡ് തുടങ്ങിയ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Similar News