ഐനോക്‌സ് ഗ്രീൻ എനർജി ഐപിഒ : ആദ്യ ദിനത്തിൽ 46 ശതമാനം വില്പന

റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റി വച്ച ഓഹരികൾക്ക് 1.03 മടങ്ങ് അധിക വരിക്കാരുണ്ടായി. ഇൻസ്ടിടുഷണൽ നിക്ഷേപകർ 47 ശതമാനം ഓഹരികളും ആദ്യ ദിനത്തിൽ വാങ്ങി. ഇൻസ്ടിടുഷണൽ ഇതര നിക്ഷേപകർ 5 ശതമാനം ഓഹരികളും വാങ്ങി. നേരത്തെ ആങ്കർ നിക്ഷേപകരിൽ നിന്ന് കമ്പനി 333 കോടി രൂപ സമാഹരിച്ചിരുന്നു.

Update: 2022-11-12 07:46 GMT

inox green energy ipo listing and performance 

ഐനോക്‌സ് ഗ്രീൻ എനർജി ഐപിഒ : ആദ്യ ദിനത്തിൽ 46 ശതമാനം വില്പനഡെൽഹി: ഐനോക്‌സ് ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വില്പനയുടെ ആദ്യ ദിനത്തിൽ 46 ശതമാനം വില്പന നടന്നു. ആകെയുള്ള 6.67 കോടി ഓഹരികളിൽ 3.05 കോടി ഓഹരികൾക്ക് ബിഡ് ലഭിച്ചു.

റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റി വച്ച ഓഹരികൾക്ക് 1.03 മടങ്ങ് അധിക വരിക്കാരുണ്ടായി. ഇൻസ്ടിടുഷണൽ നിക്ഷേപകർ 47 ശതമാനം ഓഹരികളും ആദ്യ ദിനത്തിൽ വാങ്ങി. ഇൻസ്ടിടുഷണൽ ഇതര നിക്ഷേപകർ 5 ശതമാനം ഓഹരികളും വാങ്ങി. നേരത്തെ ആങ്കർ നിക്ഷേപകരിൽ നിന്ന് കമ്പനി 333 കോടി രൂപ സമാഹരിച്ചിരുന്നു.

ഐ പി ഓയിലുടെ 740 കോടി രൂപ സമാഹരിക്കുന്നതിൽ 370 കോടി രൂപ ഓഫർ ഫോർ സൈലിലൂടെയാണ് സമാഹരികുന്നത്.

ഐനോക്സ് ഗ്രീൻ കാറ്റാടി യന്ത്ര ജനറേറ്ററുകൾക്കും മറ്റും ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. ഡാം ക്യാപിറ്റൽ അഡ്വൈസ്‌ഴ്‌സ്‌ ലിമിറ്റഡ്, എക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഐ ഡി ബി ഐ ക്യാപിറ്റൽ മാർകെറ്റ്സ് ആൻഡ് സെക്യുരിറ്റീസ് ലിമിറ്റഡ്, സിസ്റ്റമാറ്റിക്സ് കോർപറേറ്റ് സർവീസ് ലിമിറ്റഡ് എന്നിവരാണ് ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

Tags:    

Similar News