തെലങ്കാനയില്‍ 9000 കോടിയുടെ ഊര്‍ജ്ജ പദ്ധതിയുമായി ജെഎസ്ഡബ്ല്യു നിയോ

    Update: 2024-01-18 07:25 GMT

    തെലങ്കാനയില്‍ 1,500 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ട് സ്ഥാപിക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു നിയോ എനര്‍ജി. ജെഎസ്ഡബ്ല്യു എനര്‍ജിയുടെ ഉപസ്ഥാപനമാണ് ജെഎസ്ഡബ്ല്യു നിയോ എനര്‍ജി 9000 കോടി രൂപയാണ് ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

    സ്വറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ തെലങ്കാന സര്‍ക്കാരും ജെഎസ്ഡബ്ല്യു നിയോ എനര്‍ജിയും ധാരണാപത്രം ഒപ്പുവച്ചു. 

    ജെസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലാണ്, ഇക്കണോമിക് ഫോറത്തില്‍ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി പദ്ധതി സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പുനരുപയോഗിക്കാവുന്നതും പുതിയതുമായ ഊര്‍ജ പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ജെഎസ്ഡബ്ല്യു എനര്‍ജി. അതിന്റെ ഭാഗമായാണ് കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു നിയോ എനര്‍ജിയാണ് തെലങ്കാനയില്‍ നിര്‍ദിഷ്ട പ്രോജക്ട് സ്ഥാപിക്കുന്നത്.

    പ്രോജക്റ്റിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കിക്കൊണ്ട്, ശുദ്ധവും ഹരിതവുമായ ഊര്‍ജ്ജത്തിലേക്കുള്ള പ്രയാണത്തില്‍ ജെഎസ്ഡബ്ല്യു സംസ്ഥാനത്തിന്റെ പ്രധാന പങ്കാളിയാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

    വ്യവസായ മന്ത്രി ഡി ശ്രീധര്‍ ബാബു, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍, ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ സ്പെഷ്യല്‍ സെക്രട്ടറി വിഷ്ണു വര്‍ധന്‍ റെഡ്ഡി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

    Tags:    

    Similar News