ഗുജറാത്തിൽ കുപ്പ ഹൈഡ്രോ പദ്ധതിയില്‍ 4,000 കോടി നിക്ഷേപവുമായി എന്‍എച്ച്പിസി

  • ഛോട്ടാ ഉദയ്പൂരിലാണ് 750 മെഗാവാട്ട് ശേഷിയുള്ള ഹൈഡ്രോ സ്റ്റോറേജ് പദ്ധതി
  • ഗുജറാത്ത് പവര്‍ കോര്‍പ്പറേഷനുമായി എൻ എച് പി സി ധാരണാപത്രം ഒപ്പുവച്ചു
  • പദ്ധതി നടപ്പാക്കുന്നത് ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

Update: 2024-01-05 11:19 GMT

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരില്‍ 750 മെഗാവാട്ട് ശേഷിയുള്ള കുപ്പ പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പദ്ധതിയില്‍ 4,000 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള പ്രാരംഭ കരാറില്‍ ഒപ്പുവച്ച് എന്‍എച്ച്പിസി.

2024 ജനുവരി 3-ന് കുപ്പ പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പ്രോജക്ടില്‍ നിക്ഷേപം നടത്തുന്നതിനായി ഗുജറാത്ത് പവര്‍ കോര്‍പ്പറേഷനുമായി (ജിപിസിഎല്‍) എന്‍എച്ച്പിസി ധാരണാപത്രം ഒപ്പുവച്ചു,

വൈബ്രന്റ് ഗുജറാത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിനഗറിലെ സെക്രട്ടേറിയറ്റില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും സംസ്ഥാന ഊര്‍ജ മന്ത്രി കനുഭായ് ദേശായിയുടെയും സാന്നിധ്യത്തില്‍ ജിപിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ മഹേഷ് ബാബുവും എന്‍എച്ച്പിസിയുടെ റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് ഗ്രീന്‍ ഹൈഡ്രജന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി ശ്രീവാസ്തവയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഈ പദ്ധതി നടപ്പാക്കുന്നത് ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രദേശത്തെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നുമാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ജലവൈദ്യുത കമ്പനിയാണ് എന്‍എച്ച്പിസി ലിമിറ്റഡ്.

Tags:    

Similar News