225 മെഗാവാട്ട് ഊര്‍ജ പദ്ധതി സ്വന്തമാക്കി സുസ്ലോണ്‍

  • എവര്‍ ന്യൂ എനര്‍ജിയില്‍ നിന്നാണ് പുതിയ വിന്‍ഡ് എനര്‍ജി ഓര്‍ഡര്‍
  • പദ്ധതി വഴി ഏകദേശം 1.85 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നൽകാനാവും
  • ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കരാർ പ്രധാനമെന്ന് സുസ്ലോണ്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍

Update: 2024-01-05 14:30 GMT

ഡല്‍ഹി: പുനരുപയോഗ ഊര്‍ജ കമ്പനിയായ സുസ്ലോണ്‍ ഗ്രൂപ്പ് എവര്‍ ന്യൂ എനര്‍ജിയില്‍ നിന്ന് പുതിയ 225 മെഗാവാട്ട് വിന്‍ഡ് എനര്‍ജി ഓര്‍ഡര്‍ നേടി. ഹൈബ്രിഡ് ലാറ്റിസ് ട്യൂബുലാര്‍ (എച്ച്എല്‍ടി) ടവറും 3 മെഗാവാട്ട് വീതം റേറ്റുചെയ്ത ശേഷിയുമുള്ള 75 വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററുകള്‍ സുസ്ലോണ്‍ എവര്‍ ന്യൂ എനര്‍ജിയുടെ തമിഴ്നാട്ടിലെ വെങ്ങൈമണ്ഡലം, ട്രിച്ചിയിലെ ഒറ്റപ്പിദാരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ സ്ഥാപിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

3-3.15 മെഗാവാട്ട് ഉല്‍പന്ന ശ്രേണിയില്‍ നിന്നുള്ള കമ്പനിയുടെ റേറ്റുചെയ്ത 3 മെഗാവാട്ട്, എസ് 144-140m ടര്‍ബൈനുകള്‍ക്കാണ് ഈ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. എവര്‍ ന്യൂ എനര്‍ജിയോടൊപ്പമുള്ള ഈ പ്രോജക്റ്റ് ഇന്ത്യന്‍ വിപണിയിലെ വാഗ്ദാനമായ വാണിജ്യ, വ്യാവസായിക വിഭാഗത്തിന് സേവനം നല്‍കും.

ഇത് കാലക്രമേണ നമ്മുടെ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാനമാണെന്ന് സുസ്ലോണ്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഗിരീഷ് തന്തി പ്രസ്താവനയില്‍ പറഞ്ഞു. കരാറിന്റെ ഭാഗമായി, കാറ്റാടി യന്ത്രങ്ങള്‍ സുസ്ലോണ്‍ വിതരണം ചെയ്യും. കമ്മീഷനിംഗ് ഉള്‍പ്പെടെയുള്ള പദ്ധതിയുടെ മേല്‍നോട്ടവും കമ്പനി വഹിക്കും. കമ്മീഷനിംഗിന് ശേഷമുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങളും പരിപാലനവും സുസ്ലോണ്‍ ഏറ്റെടുക്കും.

പദ്ധതി വഴി ഏകദേശം 1.85 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്‍കാനും പ്രതിവര്‍ഷം 7.31 ലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ തടയാനും കഴിയും.

'സുസ്ലോണുമായുള്ള പങ്കാളിത്തം, മികച്ച സഹകരണം നല്‍കുന്നതായും ആവര്‍ത്തിച്ചുള്ള ഓര്‍ഡറുകള്‍ വിശ്വസനീയമായ സാങ്കേതികവിദ്യയിലും ഇന്ത്യയിലെ മികച്ച ട്രാക്ക് റെക്കോര്‍ഡിലുമുള്ള വിശ്വാസത്തിനും അടിവരയിടുന്നതായും എവര്‍ ന്യൂ എനര്‍ജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ വെങ്കിടേഷ് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News