റിപ്പോ; ആര്‍ബിഐ തീരുമാനം ധീരമായ ചുവടുവെയ്‌പ്പെന്ന് ക്രെഡായ്
റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന വര്‍ധിക്കും
റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകള്‍ കുറയ്ക്കാനുള്ള ആര്‍ബിഐ തീരുമാനത്തെ ധീരമായ ചുവടുവെയ്പായി വിശേഷിപ്പിച്ച് ക്രെഡായ്. ഈ നടപടി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും റിയല്‍റ്റേഴ്സ് സുപ്രീം ബോഡി അഭിപ്രായപ്പെട്ടു.
ആര്‍ബിഐ തീരുമാനം വര്‍ഷങ്ങളായി ബുദ്ധിമുട്ടുന്ന ഇടത്തരം വരുമാനക്കാര്‍ക്കും താങ്ങാനാവുന്ന ഭവന വിഭാഗങ്ങള്‍ക്കും വളരെയധികം ഗുണം ചെയ്യുമെന്നും ക്രെഡായ് പ്രസിഡന്റ് ശേഖര്‍ ജി പട്ടേല്‍ പറഞ്ഞു.
'ആര്‍ബിഐയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ആഭ്യന്തര ആവശ്യകത ഉത്തേജിപ്പിക്കുന്നതിനുള്ള ധീരവും സമയബന്ധിതവുമായ നടപടിയായി ഇതിനെ കാണുന്നു,' പട്ടേല്‍ പറഞ്ഞു.
ഇന്ത്യ മെട്രോകളിലും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും ശക്തമായ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഈ നിര്‍ണായക സമയത്താണ് ഈ തീരുമാനം വരുന്നത്.
കുറഞ്ഞ പലിശ നിരക്ക് പ്രത്യേകിച്ച ഇടത്തരം വരുമാനക്കാരുടെയും സാധാരണക്കാരുടെയും വാങ്ങള്‍ ശേഷി വര്‍ധിപ്പിക്കും. ഇഎംഐ കുറയുന്നത് അവര്‍ക്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നത് എളുപ്പമാക്കുന്നു. ആദ്യമായി വീട് വാങ്ങുന്നവരെ വിപണിയില്‍ പ്രവേശിക്കാന്‍ നടപടി പ്രോത്സാഹിപ്പിക്കുന്നതായും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആറ് മാസത്തിനിടെ 100 ബേസിസ് പോയിന്റ് കുറവ് വരുത്തിയത് സ്വാഗതാര്‍ഹവും തന്ത്രപരവുമായ നീക്കമാണെന്ന് ക്രെഡായ് പ്രസിഡന്റ് പറഞ്ഞു. അതേസമയം ജനുവരി-മാര്‍ച്ച് പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7-8 പ്രധാന നഗരങ്ങളില്‍ ഭവന വില്‍പ്പന കുറഞ്ഞതായി നിരവധി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുകള്‍ പറയുന്നു.
