ജെഎസ്ഡബ്‌ള്യു സ്റ്റീല്‍ ഉത്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം ഉയര്‍ന്നു

സെപ്റ്റംബര്‍ പാദത്തില്‍ ജെ എസ് ഡബ്‌ള്യു വിന്റെ സംയോജിത സ്റ്റീല്‍ ഉത്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം ഉയര്‍ന്ന് 5.68 മില്യണ്‍ ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.07 ശതമാനമായിരുന്നു. സംയുക്ത സംരംഭങ്ങളായ ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് ( ബിപിസിഎല്‍ ), ജെഎസ് ഡബ്‌ള്യു ഇസ്പാറ്റ് സ്‌പെഷ്യല്‍ പ്രോഡക്ട് ലിമിറ്റഡ് (ജെഐഎസപിഎല്‍ )എന്നിവയുടെ ഉത്പാദനവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതിനു തൊട്ടു മുന്‍പുള്ള ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 5.88 മില്യണ്‍ […]

Update: 2022-10-10 06:40 GMT

 

സെപ്റ്റംബര്‍ പാദത്തില്‍ ജെ എസ് ഡബ്‌ള്യു വിന്റെ സംയോജിത സ്റ്റീല്‍ ഉത്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം ഉയര്‍ന്ന് 5.68 മില്യണ്‍ ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.07 ശതമാനമായിരുന്നു.

സംയുക്ത സംരംഭങ്ങളായ ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് ( ബിപിസിഎല്‍ ), ജെഎസ് ഡബ്‌ള്യു ഇസ്പാറ്റ് സ്‌പെഷ്യല്‍ പ്രോഡക്ട് ലിമിറ്റഡ് (ജെഐഎസപിഎല്‍ )എന്നിവയുടെ ഉത്പാദനവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതിനു തൊട്ടു മുന്‍പുള്ള ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 5.88 മില്യണ്‍ ടണ്ണില്‍ നിന്നും 3 ശതമാനം ഇടിവാണ് സെപ്റ്റംബര്‍ പാദത്തില്‍ ഉണ്ടായത്.

ജെഐ എസ്പിഎല്‍ താത്കാലികമായി അടച്ചിടേണ്ടി വന്നതും, യുഎസ്എയില്‍ പ്രതികൂല വിപണി സാഹചര്യവും, കയറ്റുമതിയിലുണ്ടായ കുത്തനെയുള്ള ഇടിവും ഉത്പാദനത്തില്‍ ഇടിവുണ്ടാവുന്നതിനു കാരണമായതെന്ന് കമ്പനി അറിയിച്ചു.

 

Tags:    

Similar News