ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ അറ്റാദായത്തില്‍ 35% ശതമാനം വര്‍ധന

  • മൊത്തവരുമാനം 9,166.42 കോടി രൂപ

Update: 2024-01-18 14:00 GMT

ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡിന്റെ (ജെഎസ്എല്‍) ഡിസംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 35 ശതമാനം വര്‍ധിച്ച് 691.22 കോടി രൂപയിലെത്തി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 512.62 കോടി രൂപയായിരുന്നുവെന്ന് കമ്പനി അറിയിച്ചു.

കമ്പനിയുടെ മൊത്തവരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 9,101.24 കോടി രൂപയില്‍ നിന്ന് 9,166.42 കോടി രൂപയായി ഉയര്‍ന്നു.

ഒരു വര്‍ഷം മുമ്പ് 8,451.20 കോടി രൂപയായിരുന്ന ചെലവ് 8,262.66 കോടിയായി കുറഞ്ഞു. മുഴുവന്‍ സമയ ഡയറക്ടര്‍ തരുണ്‍ കുമാര്‍ ഖുല്‍ബെയെ ഈ മാസം ഒന്ന് മുതല്‍ സിഇഒ ആയി ഉയര്‍ത്തിയതായും കമ്പനി പ്രഖ്യാപിച്ചു.

സ്പെയിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബ്സിഡിയറി കമ്പനിയായ ഐബര്‍ജിന്‍ഡാല്‍ എസ്എല്ലിന്റെ 100 ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് കമ്പനിയുടെ ബോര്‍ഡ് പ്രാഥമിക അനുമതിയും നല്‍കിയിട്ടുണ്ട്. ഇടപാട് മൂല്യം ചര്‍ച്ച ചെയ്യുന്നതിനായി ബോര്‍ഡ് അതിന്റെ അധികാരം ബോര്‍ഡിന്റെ സബ്കമ്മിറ്റിക്ക് കൈമാറി. 582 കോടി രൂപ ആസ്തിയുള്ള അസോസിയേറ്റ് കമ്പനിയായ ജിന്‍ഡാല്‍ കോക്ക് ലിമിറ്റഡിന്റെ 26 ശതമാനം ഇക്വിറ്റി ഓഹരികള്‍ വരെ വിറ്റഴിക്കാനും ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.


Tags:    

Similar News