5,845 കോടി നിക്ഷേപവുമായി ജെഎസ്ഡബ്ല്യു സ്റ്റീല്‍

നാസിക് പ്ലാന്റിലെ ഉത്പാദനം പ്രതിവര്‍ഷം 250,000 ടണ്ണായി ഉയര്‍ത്തും

Update: 2025-08-04 11:47 GMT

ഇലക്ട്രിക്കല്‍ സ്റ്റീലിന്റെ ഉത്പാദനത്തിന് രാജ്യത്ത് 5,845 കോടി നിക്ഷേപം നടത്താന്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍. ജപ്പാനിലെ ജെഎഫ്ഇ സ്റ്റീലുമായി സഹകരിച്ചാണ് നടപടി.

ഇന്ത്യയിലെ രണ്ട് പ്ലാന്റുകളില്‍ കോള്‍ഡ് റോള്‍ഡ് ഗ്രെയിന്‍-ഓറിയന്റഡ് ഇലക്ട്രിക്കല്‍ സ്റ്റീലിന്റെ ഉത്പാദനമാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ട്രാന്‍സ്‌ഫോര്‍മറുകളിലും മറ്റ് പവര്‍ ആപ്ലിക്കേഷനുകളിലും പ്രധാനമായും ഉപയോഗിക്കുന്ന വസ്തുവാണ് ഇലക്ട്രിക്കല്‍ സ്റ്റീല്‍.

ഇത്തരം സ്റ്റീലിന് രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം പരിഗണിച്ചാണ് നിക്ഷേപമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കി.

നാസിക് പ്ലാന്റിലും വിജയനഗര്‍ പ്ലാന്റിലും ഉത്പാദനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നാസിക് പ്ലാന്റിലെ ഉത്പാദനം പ്രതിവര്‍ഷം 50,000 ടണ്ണില്‍ നിന്ന് 250,000 ടണ്ണായി ഉയര്‍ത്തും. ഇതിനായി 4,300 കോടി നിക്ഷേപിക്കും.വരാനിരിക്കുന്ന വിജയനഗര്‍ പ്ലാന്റിന്റെ ശേഷി 62,000 ടണ്ണില്‍ നിന്ന് 100,000 ടണ്ണായി ഉയര്‍ത്തുന്നതിന് 1,545 കോടി ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News