ടെലികോം താരിഫ് വര്‍ധന തെരഞ്ഞെടുപ്പിന് ശേഷം നടപ്പിലായേക്കുമെന്ന് റിപ്പോര്‍ട്ട്

  • 2021 ഡിസംബറിലാണ് അവസാനമായി 20 ശതമാനം വര്‍ദ്ധനവ് ഉണ്ടായത്.
  • ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് ഏപ്രില്‍ 19 നും ജൂണ്‍ 1 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും.
  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ എആര്‍പിയു നിലവില്‍ 208 രൂപയാണ്.

Update: 2024-04-11 10:11 GMT

പൊതുതെരഞ്ഞെടുപ്പിന് ശേഷം ടെലികോം വ്യവസായം 15-17 ശതമാനം താരിഫ് വര്‍ധനവ് പ്രതീക്ഷിക്കുന്നുവെന്ന് അനലിസ്റ്റ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് ഏപ്രില്‍ 19 നും ജൂണ്‍ 1 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും. ജൂണ്‍ 4 ന് ഫലം പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പിന് ശേഷം ടെലികോം വ്യവസായം 15-17 ശതമാനം താരിഫ് വര്‍ദ്ധന കൈക്കൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗിന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നു.

2021 ഡിസംബറിലാണ് അവസാനമായി 20 ശതമാനം വര്‍ദ്ധനവ് ഉണ്ടായത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ എആര്‍പിയു (ഉപയോക്താവിന് ശരാശരി വരുമാനം) നിലവില്‍ 208 രൂപയാണ്. 2027 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇത് 286 രൂപയായി ഉയരുമെന്ന് ബ്രോക്കറേജ് കമ്പനി പറയുന്നു.

55 രൂപ സംഭാവന ചെയ്യുന്ന താരിഫ് വര്‍ദ്ധന, 2ജി ഉപഭോക്താക്കളെ 10 രൂപ സംഭാവന ചെയ്യുന്ന 4ജി ലേക്ക് അപ്ഗ്രേഡുചെയ്യല്‍, ഉയര്‍ന്ന ഡാറ്റ പ്ലാനിലേക്ക് ഉപഭോക്താവിനെ അപ്ഗ്രേഡുചെയ്ത് 14 രൂപ ലാഭം നല്‍കുന്ന പോസ്റ്റ്പെയ്ഡിലേക്ക് നീക്കുക എന്നതാണ് കമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത്.

വ്യാവസായിക വളര്‍ച്ച പ്രതിവര്‍ഷം ഒരു ശതമാനം എന്നതിനെതിരെ ഭാരതി എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം പ്രതിവര്‍ഷം രണ്ട് ശതമാനമായി വളരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

താരിഫ് വര്‍ദ്ധന, 2ജി നവീകരണം, എന്റര്‍പ്രൈസസിന്റെ ശക്തമായ വളര്‍ച്ച, ഫൈബര്‍-ടു-ദി-ഹോം, 5ജി റോള്‍ഔട്ടിനുശേഷം കാപെക്സിലെ ഇടിവ് എന്നിവയാല്‍ സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള എയര്‍ടെല്‍ വരുന്ന പത്തു വര്‍ഷത്തിനിടയില്‍ അതിന്റെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടന ഘട്ടം കൈവരിക്കുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.

Tags:    

Similar News