പോസിറ്റിവ് ആയി ആറ് മാസത്തിനകം മരണം, കോവിഡ് നികുതി ഇളവിന് പുതിയ ചട്ടം

കോവിഡ് 19 മൂലം ഒരു കുടുംബാംഗത്തിന്റെ അകാലവിയോഗത്തിന്റെ പേരില്‍ തൊഴിലുടമയില്‍ നിന്നോ മറ്റേതെങ്കിലും വ്യക്തിയില്‍ നിന്നോ കോവിഡ് ധനസഹായം സ്വീകരിക്കുന്ന ഏതൊരു കുടുംബത്തിനും, പരിശോധനാഫലം പോസിറ്റീവായി ആറ് മാസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ നികുതി ഇളവിന് അര്‍ഹതയുള്ളൂ എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിറ്റി). സിബിഡിറ്റി വിജ്ഞാപനം ചെയ്ത ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് ഹാജരാക്കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കോവിഡ് 19 എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ […]

Update: 2022-08-07 08:00 GMT

കോവിഡ് 19 മൂലം ഒരു കുടുംബാംഗത്തിന്റെ അകാലവിയോഗത്തിന്റെ പേരില്‍ തൊഴിലുടമയില്‍ നിന്നോ മറ്റേതെങ്കിലും വ്യക്തിയില്‍ നിന്നോ കോവിഡ് ധനസഹായം സ്വീകരിക്കുന്ന ഏതൊരു കുടുംബത്തിനും, പരിശോധനാഫലം പോസിറ്റീവായി ആറ് മാസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ നികുതി ഇളവിന് അര്‍ഹതയുള്ളൂ എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിറ്റി). സിബിഡിറ്റി വിജ്ഞാപനം ചെയ്ത ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് ഹാജരാക്കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കോവിഡ് 19 എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞ് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ഇതില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. സിബിഡിറ്റിയുടെ അറിയിപ്പ് അനുസരിച്ച് ഇത്തരം കുടുംബാംഗങ്ങള്‍ 'ഫോം എ' സമര്‍പ്പിക്കേണ്ടതുണ്ട്. ഇത്തരം കോവിഡ് ധനസഹായം സ്വീകരിക്കുന്നവര്‍ തുക ലഭിച്ച് ഒമ്പത് മാസത്തിനകം അല്ലെങ്കില്‍ 2022 ഡിസംബര്‍ 31 വരെ ഫോം എയില്‍ വിവരങ്ങള്‍ ഫയല്‍ ചെയ്യണം.

തൊഴിലുടമയില്‍ നിന്ന് നിങ്ങള്‍ക്ക് കോവിഡ് ധനസഹായം ലഭിക്കുകയാണെങ്കില്‍, മുഴുവന്‍ തുകയും നികുതി ഒഴിവാക്കുന്നതാണ്. എന്നിരുന്നാലും, അത് മറ്റൊരാളില്‍ നിന്നാണ് സ്വീകരിക്കുന്നതെങ്കില്‍ മൊത്തം 10 ലക്ഷം രൂപയ്ക്ക് മാത്രമേ നികുതി ഇളവ് ലഭിക്കൂ. എന്നാല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വന്ന ഈ നിബന്ധനകളും വ്യവസ്ഥകളും അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. നിരവധി പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെങ്കിലും പല കേസുകളിലും മരണകാരണം ഹൃദയസ്തംഭനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും പുതിയ ഈ വ്യവസ്ഥ കുടുംബാംഗം കോവിഡ് ബാധിച്ചവരുടെ ആശ്രിതര്‍ക്കിടയില്‍ ഇളവ് ക്ലെയിം ചെയ്യുന്നതില്‍ നിന്ന് വലിയൊരു വിഭാഗം ആളുകളെ ഒഴിവാക്കിയേക്കും.

Tags:    

Similar News