ഗവണ്‍മെന്റ് സെക്യൂരിറ്റി വിപണിയുടെ പ്രാഥമിക-ദ്വീതിയ മേഖലകള്‍

ട്രഷറി ബില്‍സ്: ആര്‍ബിഐ യുടെ ഹ്രസ്വകാല കടപ്പത്രമാണിത്.

Update: 2022-01-12 23:23 GMT

പ്രാഥമിക വിപണി പ്രാഥമിക വിപണിയിലാണ് കടപ്പത്രങ്ങള്‍ വിതരണം ചെയ്യുന്നത്. തുടക്കത്തില്‍ ഇവ നിക്ഷേപകര്‍ വാങ്ങുന്നു. ഇവ പിന്നീട്...

പ്രാഥമിക വിപണി

പ്രാഥമിക വിപണിയിലാണ് കടപ്പത്രങ്ങള്‍ വിതരണം ചെയ്യുന്നത്. തുടക്കത്തില്‍ ഇവ നിക്ഷേപകര്‍ വാങ്ങുന്നു. ഇവ പിന്നീട് ദ്വിതീയ വിപണിയില്‍ വില്‍ക്കുകയോ, വാങ്ങുകയോ ചെയ്യാം. ഗവണ്‍മെന്റുകള്‍ക്ക് വേണ്ടി ആര്‍ബിഐ സെക്യൂരിറ്റികള്‍ പുറത്തിറക്കുന്നു. ട്രഷറി ബില്ലുകളും, സര്‍ക്കാര്‍ സെക്യൂരിറ്റികളുമാണ് പ്രാഥമിക വിപണിയില്‍ വില്‍ക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് ഇവ രണ്ടിലൂടെയുമാണ് ഫണ്ട് സമാഹരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ സെക്യൂരിറ്റികളിലൂടെ മാത്രമാണ് പണം സമാഹരിക്കുന്നത്.

ട്രഷറി ബില്‍സ്: ആര്‍ബിഐ യുടെ ഹ്രസ്വകാല കടപ്പത്രമാണിത്.

ഗവണ്‍മെന്റ് ഡേറ്റഡ് സെക്യൂരിറ്റീസ് (Government dated securities ) : ഗവണ്‍മെന്റിന് വേണ്ടി ആര്‍ബിഐ നല്‍കുന്ന ദീര്‍ഘകാല കടപ്പത്രമാണ് ഇത്. ധനക്കമ്മിയിലും (deficit), പൊതുമേഖലാ വികസന പരിപാടികള്‍ക്കും ധനസഹായം നല്‍കുന്നതിന് ഇവ ഉപയോഗിക്കുന്നു. ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ ലേലത്തിലൂടെയോ, വില്‍പ്പനയിലൂടെയോ, ആര്‍ബിഐ യില്‍ സ്വകാര്യ പ്ലേസ്മെന്റിലൂടെയോ നല്‍കുന്നു.

ദ്വിതീയ മേഖല

ഹോള്‍സെയില്‍ ഇന്റ്‌റിറ്റിയൂഷണല്‍ സെഗ്മെന്റ് (Wholesale institutional segment ), റീട്ടെയില്‍ സെഗ്മെന്റ് ( retail segment ) എന്ന് ദ്വിതീയ മേഖലയെ രണ്ടാക്കി തിരിക്കാം. വലിയ ബാങ്കുകള്‍, പ്രാഥമിക ഡീലര്‍മാര്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, തുടങ്ങി സജീവ വ്യാപാരികളാണ് ഹോള്‍സെയില്‍ ഇന്റ്‌റിറ്റിയൂഷണല്‍ സെഗ്മെന്റില്‍ വരുന്നത്. കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍, ബാങ്കിംങ്-ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങിയവര്‍ റീട്ടെയില്‍ സെഗ്മെന്റില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News