വിപണി ചാഞ്ചാടി നിൽക്കാൻ സാധ്യത

ഇന്ത്യന്‍ വിപണി ഏകീകരണ ഘട്ടത്തിലേക്ക് കടക്കുന്നതിനാല്‍ ഇന്നും അസ്ഥിരമായി തുടരാന്‍ സാധ്യതയുണ്ട്. ഇന്ന് നടക്കാനിരുന്ന ആർ ബി ഐ യുടെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റ് നാളത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഇന്നലെ അന്തരിച്ച നമ്മുടെ വാനമ്പാടി ലത മങ്കേഷ്‌കരോടുള്ള ആദര സൂചകമായി മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാലാണത്. നാളെ മുതൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആർ ബി ഐ യോഗത്തിലെ തീരുമാനങ്ങളാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ പണനയ കമ്മിറ്റി യോഗമാണിത്. പണപ്പെരുപ്പം, […]

Update: 2022-02-06 22:27 GMT

ഇന്ത്യന്‍ വിപണി ഏകീകരണ ഘട്ടത്തിലേക്ക് കടക്കുന്നതിനാല്‍ ഇന്നും അസ്ഥിരമായി തുടരാന്‍ സാധ്യതയുണ്ട്.

ഇന്ന് നടക്കാനിരുന്ന ആർ ബി ഐ യുടെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റ് നാളത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഇന്നലെ അന്തരിച്ച നമ്മുടെ വാനമ്പാടി ലത മങ്കേഷ്‌കരോടുള്ള ആദര സൂചകമായി മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാലാണത്. നാളെ മുതൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആർ ബി ഐ യോഗത്തിലെ തീരുമാനങ്ങളാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.

കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ പണനയ കമ്മിറ്റി യോഗമാണിത്.

പണപ്പെരുപ്പം, വ്യാവസായിക ഉത്പാദന സൂചിക (ഐ ഐ പി), ത്രൈമാസ വരുമാനം, ബോണ്ട് വിപണിയിലെ ട്രെന്‍ഡുകള്‍ എന്നിവ ഈ യോഗത്തിൽ വിഷയമായേക്കും.

യു എസിലെ പലിശനിരക്ക് ഉയരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍, ഫെഡറല്‍ നിരക്ക് നടപടി, ഈസ്റ്റേണ്‍ യൂറോപ്പിലെ സൈനിക സംഘര്‍ഷങ്ങള്‍, കൊറോണ വൈറസിന്റെ പുതിയ വകഭേദം സൃഷ്ടിക്കുന്ന പ്രതികൂല ഫലങ്ങള്‍ എന്നിവയ്ക്ക് നിക്ഷേപകര്‍ ശ്രദ്ധ നല്‍കാന്‍ സാധ്യതയേറും. ഈ ഘടകങ്ങളെല്ലാം വരും ആഴ്ചകളിലെ വിപണികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍, കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ മൊത്തം വില്പനക്കാരായിരുന്നു.

ആഗോള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ആർ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അഭിപ്രായം നിക്ഷേപകര്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നു. പ്രധാന പോളിസി നിരക്കുകളില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

2022 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 6.9 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുമ്പോള്‍ പണലഭ്യതയും പണപ്പെരുപ്പവും നിലനിര്‍ത്തുക എന്നത് ആര്‍ബിഐക്ക് വളരെ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തിയായി മാറും.

സിംഗപ്പുർ എസ്‌ ജി എക്‌സ്‌ നിഫ്റ്റി രാവിലെ നേരിയ തോതിൽ താഴ്ന്നാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.

ആഗോളതലത്തില്‍, ഇപ്പോള്‍ ബ്രെന്റ് ക്രൂഡിനൊപ്പം എണ്ണവില ശക്തമായി തുടരുകയാണ്. ബാരലിന് 90 ഡോളറിനു മുകളിലാണ് വ്യാപാരം നടക്കുന്നത്.

പണപ്പെരുപ്പം, സെന്‍ട്രല്‍ ബാങ്ക് നടപടികള്‍, പണനയം കര്‍ശനമാക്കല്‍, ബോണ്ട് യീല്‍ഡുകള്‍, എണ്ണ വിലയിലെ മാറ്റം എന്നിവ കണക്കിലെടുത്ത് ആഗോള വിപണികള്‍ അസ്ഥിരമായി തുടരും.

ത്രൈമാസ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര ഓഹരി വിപണികളും ആഗോള വിപണികളെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.

ഇന്ന് ശ്രദ്ധേയമാകുന്നു മേഖലകൾ: ബാങ്കിങ്, ഫിനാൻഷ്യൽ സെക്റ്റർ ഫർമാ, എഫ് എം സി ജി എന്നിവയാണ്.

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെ രൂപ 19 പൈസ നേട്ടം കൈവരിച്ച് 74.69-ൽ എത്തി.

ബിറ്റ് കൊയ്ൻ 33,03,543 (7.30 am. വസീർ എക്സ്).

കൊച്ചി 22 കാരറ്റ് സ്വർണം ഗ്രാമിന് 4,510 രൂപ (ഫെബ്രുവരി 4).

Tags:    

Similar News