അക്കൗണ്ടില്‍ പണമില്ല, ആശങ്കയായി ഓട്ടോ ഡെബിറ്റ് ബൗണ്‍സ് റേറ്റ് ഉയരുന്നു

കോവിഡിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന വളര്‍ച്ചാ മുരടിപ്പിന്റെ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയിട്ടില്ല എന്നതിന് സൂചനയായി ഓട്ടോ ഡെബിറ്റ് ബൗണ്‍സ് റേറ്റ് മാര്‍ച്ച് മാസത്തില്‍ ഉയര്‍ന്നു. മാര്‍ച്ചിലെ ബൗണ്‍സ് റേറ്റ് 29.6 ശതമാനമാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് 0.4 ശതമാനം കൂടുതലാണിത്. തുകയാണ് കണക്കാക്കുന്നതെങ്കില്‍ ബൗണ്‍സ് റേറ്റ് മുന്‍മാസത്തെ അപേക്ഷിച്ച് 0.3 ശതമാനം വര്‍ധിച്ച് 22.8 ശതമാനമായി. എന്താണ് ഓട്ടോ ഡെബിറ്റ്? ബാങ്ക് വായ്പകളുടെ തുല്യ മാസഗഢു, എല്‍ഐസി പ്രീമിയം തുടങ്ങിയവ കൃത്യമായി അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യാന്‍ […]

Update: 2022-04-25 01:38 GMT

കോവിഡിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന വളര്‍ച്ചാ മുരടിപ്പിന്റെ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയിട്ടില്ല എന്നതിന് സൂചനയായി ഓട്ടോ ഡെബിറ്റ് ബൗണ്‍സ് റേറ്റ് മാര്‍ച്ച് മാസത്തില്‍ ഉയര്‍ന്നു. മാര്‍ച്ചിലെ ബൗണ്‍സ് റേറ്റ് 29.6 ശതമാനമാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് 0.4 ശതമാനം കൂടുതലാണിത്. തുകയാണ് കണക്കാക്കുന്നതെങ്കില്‍ ബൗണ്‍സ് റേറ്റ് മുന്‍മാസത്തെ അപേക്ഷിച്ച് 0.3 ശതമാനം വര്‍ധിച്ച് 22.8 ശതമാനമായി.

എന്താണ് ഓട്ടോ ഡെബിറ്റ്?

ബാങ്ക് വായ്പകളുടെ തുല്യ മാസഗഢു, എല്‍ഐസി പ്രീമിയം തുടങ്ങിയവ കൃത്യമായി അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയാണിവിടെ. അതനുസരിച്ച് വായ്പാഇഎംഐ അക്കൗണ്ടില്‍ നിന്ന് വസൂലാക്കും. ഇങ്ങനെ ബാങ്കുകള്‍ക്ക് നിര്‍ദേശം കൊടുക്കുമ്പോള്‍ ഓരോ മാസവും പണം എടുക്കുന്ന നിശ്ചിത തീയതിക്ക് മുമ്പ് അക്കൗണ്ടില്‍ അത്രയും തുക ഉണ്ട് എന്ന് അക്കൗണ്ടുടമ ഉറപ്പ് വരുത്തണം.

ബൗണ്‍സ്

ഇങ്ങനെ നിശ്ചിത തീയതിയില്‍ പണം അക്കൗണ്ടിലേക്ക് ലഭ്യമാകാതെ വരുമ്പോള്‍ അത് ബൗണ്‍സായതായി കണക്കാക്കുന്നു. ഇത് വയ്പ തിരിച്ചടവ് മുടങ്ങുന്നതിന് കാരണമാകുകയും തുടര്‍ന്ന് ക്രെഡിറ്റ് സ്‌കോറിലടക്കം പ്രതിഫലിക്കുകയും ചെയ്യും. കോവിഡ് വ്യപനം കുറഞ്ഞതോടെ ഓട്ടോ ഡെബിറ്റ് ബൗണ്‍സ് നിരക്കില്‍ കുറവുണ്ടാകുന്നുണ്ട് എങ്കിലും എണ്ണ വിലയിലുണ്ടായ വര്‍ധന സാധാരണക്കാരുടെ പോക്കറ്റിന് വലിയ ബാധ്യതയായി മാറുന്നുണ്ട്. ഇത് കൂടാതെയാണ് റഷ്യന്‍ യുദ്ധമുണ്ടാക്കിയ പ്രതിസന്ധിയും എണ്ണവില വര്‍ധനയെ തുടര്‍ന്ന് മറ്റ് സാധനങ്ങള്‍ക്കുള്ള വിലക്കയറ്റവും.

ആളുകള്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമം തുടരുമ്പോള്‍ വായ്പാ തിരിച്ചടവ് മുടങ്ങുന്നത് സ്വാഭാവികം. ഓട്ടോ ഡെബിറ്റ് ഗഢു അടവില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ നേരിട്ടുള്ള ഇഎംഐ അടവിലും ഇത് പ്രതിഫലിക്കുന്നുണ്ട്.
നാഷണല്‍ ഓട്ടോമാറ്റിക് ക്ലിയറന്‍സ് ഹൗസ് വഴി മാര്‍ച്ചില്‍ 9.79 കോടി ഡെബിറ്റ് റിക്വസ്റ്റുകളാണ് അയക്കപ്പെട്ടത്. ഇതില്‍ 2.89 കോടി എണ്ണത്തിന്റെ തിരിച്ചടവാണ് മുടങ്ങിയത്. 97,801 കോടി രൂപയുടെ റിക്വസ്‌ററുകളില്‍ 22,302 കോടി രൂപയുടെ തിരിച്ചടവാണ് ബൗണ്‍സായത്.

Tags:    

Similar News