എന്‍പിഎസ്, ജീവനക്കാർക്ക് ഇതുവരെയുള്ള നേട്ടം 9.33 ശതമാനം

എന്‍പിഎസ് നിക്ഷേപങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാളിതു വരെ ലഭിച്ച നേട്ടം 9.33 ശതമാനം. 2022 സാമ്പത്തിക വര്‍ഷത്തില്‍ എന്‍പിഎസില്‍ നിന്നുള്ള റിട്ടേണ്‍ 6.91 ശതമാനമായിരുന്നു. ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, ഓഹരി വിപണി തുടങ്ങിയ ആസ്തി വിഭാഗങ്ങളിലെ നിക്ഷേപത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്കാണ് ഇത്. വിപണിയിലെ ലാഭ നഷ്ടങ്ങള്‍ക്ക് അനുസരണമായിട്ടാണ് എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് റിട്ടേണ്‍ ലഭിക്കുക. ഇത് സമയാസമയങ്ങളില്‍ പെന്‍ഷന്‍ റെഗുലേറ്ററി ബോഡി നിരീക്ഷിക്കും. ഓരോ മേഖലയില്‍ നിന്നും ലഭിക്കുന്ന നേട്ടത്തിനനുസരണമായിട്ടാകും പിന്നീട് ഫണ്ട് വീതിക്കുക. പിഎഫ്ആര്‍ഡിഎയില്‍ […]

Update: 2022-07-21 00:05 GMT

എന്‍പിഎസ് നിക്ഷേപങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാളിതു വരെ ലഭിച്ച നേട്ടം 9.33 ശതമാനം. 2022 സാമ്പത്തിക വര്‍ഷത്തില്‍ എന്‍പിഎസില്‍ നിന്നുള്ള റിട്ടേണ്‍ 6.91 ശതമാനമായിരുന്നു. ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, ഓഹരി വിപണി തുടങ്ങിയ ആസ്തി വിഭാഗങ്ങളിലെ നിക്ഷേപത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്കാണ് ഇത്.

വിപണിയിലെ ലാഭ നഷ്ടങ്ങള്‍ക്ക് അനുസരണമായിട്ടാണ് എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് റിട്ടേണ്‍ ലഭിക്കുക. ഇത് സമയാസമയങ്ങളില്‍ പെന്‍ഷന്‍ റെഗുലേറ്ററി ബോഡി നിരീക്ഷിക്കും. ഓരോ മേഖലയില്‍ നിന്നും ലഭിക്കുന്ന നേട്ടത്തിനനുസരണമായിട്ടാകും പിന്നീട് ഫണ്ട് വീതിക്കുക.

പിഎഫ്ആര്‍ഡിഎയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ എന്‍പിഎസിന് കീഴില്‍ വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപം നടത്തുമ്പോള്‍, എന്‍പിഎസിനായി നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നത് പിഎഫ്ആര്‍ഡിഎയാണ്.

ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, കോര്‍പറേറ്റ് ഡെറ്റ് ഉപകരണങ്ങള്‍, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍, ഓഹരി വിപണി മുതലായ നിക്ഷേപ ഓപ്ഷനുകളിലാണ് എന്‍പിഎസ് നിക്ഷേപം.

Tags:    

Similar News