വീണ്ടും നിരക്ക് വര്‍ധന? ആര്‍ബിഐ റിപ്പോ കൂട്ടിയേക്കും

  പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച നിലയില്‍ താഴാത്ത സാഹചര്യത്തില്‍ മറ്റൊരു നിരക്ക് വര്‍ധനയ്ക്ക് ആര്‍ബിഐ മുതിര്‍ന്നേക്കുമെന്ന് സൂചന. അമേരിക്കന്‍ ഫെഡ് റിസേര്‍വ് 0.75 ശതമാനം നിരക്ക് വര്‍ധന വ്യാഴാഴ്ച വരുത്തിയിരുന്നു. സ്വാഭാവികമായും ഇത് ഇന്ത്യന്‍ കേന്ദ്ര ബാങ്കില്‍ സമ്മര്‍ദമുണ്ടാക്കും. ആഗസ്റ്റില്‍ നടക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടായേക്കും. 0.35 ശതമാനം വര്‍ധനവുണ്ടാകാന്‍ സാധ്യതയെന്ന അമേരിക്കന്‍ ബ്രോക്കറേജ് ബോഫ സെക്യൂരിറ്റീസ് പറയുന്നത്. 7.04 ശതമാനമാണ് ഇന്ത്യയുടെ നിലവിലെ റീടെയില്‍ പണപ്പെരുപ്പം.  പണപ്പെരുപ്പ നിരക്ക് […]

Update: 2022-07-28 02:58 GMT

 

പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച നിലയില്‍ താഴാത്ത സാഹചര്യത്തില്‍ മറ്റൊരു നിരക്ക് വര്‍ധനയ്ക്ക് ആര്‍ബിഐ മുതിര്‍ന്നേക്കുമെന്ന് സൂചന. അമേരിക്കന്‍ ഫെഡ് റിസേര്‍വ് 0.75 ശതമാനം നിരക്ക് വര്‍ധന വ്യാഴാഴ്ച വരുത്തിയിരുന്നു. സ്വാഭാവികമായും ഇത് ഇന്ത്യന്‍ കേന്ദ്ര ബാങ്കില്‍ സമ്മര്‍ദമുണ്ടാക്കും. ആഗസ്റ്റില്‍ നടക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടായേക്കും. 0.35 ശതമാനം വര്‍ധനവുണ്ടാകാന്‍ സാധ്യതയെന്ന അമേരിക്കന്‍ ബ്രോക്കറേജ് ബോഫ സെക്യൂരിറ്റീസ് പറയുന്നത്.

7.04 ശതമാനമാണ് ഇന്ത്യയുടെ നിലവിലെ റീടെയില്‍ പണപ്പെരുപ്പം. പണപ്പെരുപ്പ നിരക്ക് ആര്‍ബി ഐയുടെ സഹന പരിധിയും കടന്ന് ഇപ്പോഴും തുടരുകയാണ്. ഏപ്രില്‍ ഇത് 7.79 ശതമാനം ആയിരുന്നു. യുക്രെയ്ന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ആഭ്യന്തര, ആഗോള പ്രശ്‌നങ്ങളും സമ്പദ് വ്യവ്സ്ഥയ്ക്ക് ഭീഷണിയായി തുടരുന്നു.

ആശങ്കപ്പെടുന്നതുപോലെ റിപ്പോ ഇനിയും കൂടിയാൽ അത് വായ്പാ പലിശയിലും പ്രതിഫലിക്കും. ഇത് കൂടുതൽ പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യും.

നിലവില്‍ ഭവനന വായ്പയടക്കമുള്ളവയുടെ പലിശ നിരക്ക് തുടങ്ങുന്നത് 6.6-6.9 ശതമാനത്തിലാണ്. ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് ആര്‍ ബി ഐ വാങ്ങുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ.

Tags:    

Similar News