പേടിഎം ഉപയോക്താക്കള്‍ക്ക് ഫാസ്റ്റാഗ് ഒഴികെയുള്ള എല്ലാ സേവനങ്ങളും തുടര്‍ന്നും ലഭ്യമാകും

  • റിസര്‍വ് ബാങ്ക് ഉത്തരവ് അനുസരിച്ച് ബാക്കി തുക തീരുന്നത് വരെ ഉപയോഗിക്കാനാകും
  • പേടിഎം ആപ്പില്‍ ഉപയോക്താക്കള്‍ക്ക് HDFC ബാങ്ക് ഫാസ്ടാഗുകള്‍ വാങ്ങാനാകും
  • എസ്ബിഐ, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ നാല് ബാങ്കുകളുമായുള്ള സ്ഥാപനത്തിന്റെ സഹകരണത്തിന് എന്‍പിസിഐ അംഗീകാരം നല്‍കിയതിനാല്‍ പേടിഎം ആപ്പ് ഉപയോക്താക്കള്‍ക്ക് യുപിഐ സേവനം തുടര്‍ന്നും ഉപയോഗിക്കാം

Update: 2024-03-16 05:07 GMT

ന്യൂഡല്‍ഹി: ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്ക് ശേഷവും പേടിഎം ആപ്പ് ഉപയോക്താക്കള്‍ക്ക് മൊബൈല്‍, ഡിടിഎച്ച് റീചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഉപയോഗിക്കുന്നത് തുടരാനാകും. എന്നാല്‍ പേയ്മെന്റ് ബാങ്ക് ഉപയോക്താക്കള്‍ക്ക് അവരുടെ വാലറ്റിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും പണം ചേര്‍ക്കാന്‍ കഴിയില്ല. എന്നാല്‍ റിസര്‍വ് ബാങ്ക് ഉത്തരവ് അനുസരിച്ച് ബാക്കി തുക തീരുന്നത് വരെ ഉപയോഗിക്കാനാകും.

2024 മാര്‍ച്ച് 15-ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നോ ക്രെഡിറ്റ് ഇടപാടുകള്‍ അനുവദിക്കുന്നതില്‍ നിന്നോ പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ട്/വാലറ്റ് നിയന്ത്രിച്ചുകൊണ്ട് ആര്‍ബിഐ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

2024 മാര്‍ച്ച് 15-ന് ശേഷവും നിലവിലുള്ള ബാലന്‍സില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്ന് പേടിഎം അറിയിച്ചു.

പേടിഎം ആപ്പില്‍ ഉപയോക്താക്കള്‍ക്ക് HDFC ബാങ്ക് ഫാസ്ടാഗുകള്‍ വാങ്ങാനാകും. മറ്റ് പങ്കാളികളായ ബാങ്കുകളുടെ ഫാസ്ടാഗുകളും റീചാര്‍ജ് ചെയ്യാനാകും. എന്നാല്‍ പേടിഎം പേയ്മെന്റ് ബാങ്ക് ഫാസ്ടാഗുകള്‍ വാങ്ങാനാകില്ലെന്ന് കമ്പനി അറിയിച്ചു.

എന്നാല്‍ Paytm പേയ്മെന്റ് ബാങ്ക് ഫാസ്ടാഗുകളില്‍ അവശേഷിക്കുന്ന ബാലന്‍സ് അത് തീരുന്നത് വരെ ഉപയോഗിക്കാം.

പേടിഎം ആപ്പിലെ സിനിമകള്‍, ഇവന്റുകള്‍, യാത്രകള്‍ (മെട്രോ, ഫ്‌ലൈറ്റ്, ട്രെയിന്‍, ബസ്) ടിക്കറ്റ് ബുക്കിംഗുകളും മറ്റും ഉള്‍പ്പെടെയുള്ള മറ്റെല്ലാ സേവനങ്ങളും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായി തുടരും. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണ്‍, ഡിടിഎച്ച് അല്ലെങ്കില്‍ ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ റീചാര്‍ജ് ചെയ്യുന്നത് തുടരുകയും പണമടയ്ക്കുകയും ചെയ്യാം. എല്ലാ യൂട്ടിലിറ്റി ബില്ലുകളും പേടിഎം ആപ്പ് വഴി നേരിട്ട് ലഭിക്കും,' കമ്പനി പറഞ്ഞു.

എസ്ബിഐ, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ നാല് ബാങ്കുകളുമായുള്ള സ്ഥാപനത്തിന്റെ സഹകരണത്തിന് എന്‍പിസിഐ അംഗീകാരം നല്‍കിയതിനാല്‍ പേടിഎം ആപ്പ് ഉപയോക്താക്കള്‍ക്ക് യുപിഐ സേവനം തുടര്‍ന്നും ഉപയോഗിക്കാം.

പേടിഎം ഒരു മൂന്നാം കക്ഷി ആപ്പ് ആയി പ്രവര്‍ത്തിക്കുകയും പങ്കാളി ബാങ്ക് വഴിയുള്ള യുപിഐ ഇടപാടുകള്‍ സുഗമമാക്കുകയും ചെയ്യും. പേടിഎം ക്യുആര്‍ കോഡുകള്‍, സൗണ്ട്‌ബോക്‌സ്, കാര്‍ഡ് മെഷീനുകള്‍ എന്നിവയും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നു. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കും അവരുടെ ദൈനംദിന ഇടപാടുകള്‍ക്കായി ഈ സേവനങ്ങളെ ആശ്രയിക്കുന്ന വ്യാപാരികള്‍ക്കും ഇത് തുടര്‍ച്ചയായ സൗകര്യം ഉറപ്പാക്കുമെന്ന് കമ്പനി പറഞ്ഞു.

Tags:    

Similar News