എന്‍പിഎസില്‍ കെഡിറ്റ് കാര്‍ഡ് പേയ്‌മെന്റിന് വിലക്ക്

എന്‍പിഎസ് ടിയര്‍ II അക്കൗണ്ടുകളില്‍ ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമടയ്ക്കല്‍ ഒഴിവാക്കി. നാഷണല്‍ പെന്‍ഷന്‍ സ്‌കീമുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന സബ്‌സ്‌ക്രിപ്ഷന്‍, കോണ്‍ട്രിബ്യൂഷന്‍ എന്നിവയാണ് തടഞ്ഞുകൊണ്ട് പിഎഫ്ആര്‍ഡിഎ സര്‍ക്കുലര്‍ വന്നിരിക്കുന്നത്. എന്‍പിഎസ് വിഹിതം സ്വീകരിക്കുന്ന പോയിന്റ് ഓഫ് പ്രസന്‍സിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

Update: 2022-08-04 00:50 GMT

ടിയര്‍ I അക്കൗണ്ടുള്ളവര്‍ക്ക് സ്വമേധയാ ചേരാവുന്നതാണ് ടിയര്‍ II. ഈ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും മറ്റ് നിയന്ത്രണങ്ങളില്ല എന്നതാണ് മെച്ചം. ടിയര്‍ I ലെ സംഭാവനയ്ക്ക് ആദായ നികുതി ഒഴിവ് ബാധകമാണെങ്കില്‍ ഇവിടെ ആ ആനുകൂല്യം ഇല്ല.

പിഎഫ്ആര്‍ഡിഎ 2013 ആക്ടിന്റെ സെക്ഷന്‍ 14 അനുസരിച്ച് അംഗങ്ങളുടെ താത്പര്യം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാവുന്ന ഒരേ ഒരു സേവിംഗ്‌സ് സംവിധാനമാണ് എന്‍പിഎസ്. ഇ-എന്‍പിഎസ് പോര്‍ട്ടല്‍ വഴിയാണ് ക്രെഡിറ്റ് കാര്‍ഡിലൂടെ വിഹിതം അടയ്ക്കാനുള്ള സൗകര്യം നല്‍കിയിരുന്നത്.

നിലവില്‍ ടിയര്‍ I അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് അനുവദിച്ചിട്ടുണ്ട്. നെറ്റ് ബാങ്കിംഗ് നടത്തുമ്പോള്‍ ജിഎസ്ടി ഒഴിച്ച് 0.60 ശതമാനം ചാര്‍ജ് ഇവിടെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്.

Tags:    

Similar News