ആഗസ്റ്റിൽ വിദേശ നിക്ഷേപകർ ഇന്ത്യന്‍ വിപണിയിലിറക്കിയത് 22,452 കോടി രൂപ

ഡെല്‍ഹി: കഴിഞ്ഞ മാസം അറ്റ വാങ്ങലുകാരായതിന് പിന്നാലെ ഓഗസ്റ്റിലെ ആദ്യ രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കൊഴുക്കിയത് 22,452 കോടി രൂപ. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പ ആശങ്കയ്ക്ക് അല്‍പം കുറവു വന്നതോടയാണ് കൂടുതല്‍ വിദേശ നിക്ഷേപവും രാജ്യത്തേക്ക് എത്തിയത്. ജൂലൈയിലെ ആകെ കണക്കുകള്‍ നോക്കിയാല്‍ 5000 കോടി രൂപ മാത്രമാണ് വിദേശ നിക്ഷേപമായി എത്തിയത്. തുടര്‍ച്ചയായി ഒന്‍പത് മാസത്തോളം ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായത്. 2021 […]

Update: 2022-08-14 07:08 GMT

ഡെല്‍ഹി: കഴിഞ്ഞ മാസം അറ്റ വാങ്ങലുകാരായതിന് പിന്നാലെ ഓഗസ്റ്റിലെ ആദ്യ രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കൊഴുക്കിയത് 22,452 കോടി രൂപ.

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പ ആശങ്കയ്ക്ക് അല്‍പം കുറവു വന്നതോടയാണ് കൂടുതല്‍ വിദേശ നിക്ഷേപവും രാജ്യത്തേക്ക് എത്തിയത്.

ജൂലൈയിലെ ആകെ കണക്കുകള്‍ നോക്കിയാല്‍ 5000 കോടി രൂപ മാത്രമാണ് വിദേശ നിക്ഷേപമായി എത്തിയത്. തുടര്‍ച്ചയായി ഒന്‍പത് മാസത്തോളം ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായത്.

2021 ഒക്ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

ഇന്ത്യ വളർച്ചയുടെ പാതയിൽ ഏറ്റവും മുന്നിലായതിനാൽ മുൻകിട രാജ്യങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്താനാണ് ആഗ്രഹിക്കുന്നത്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്‌ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ് വി കെ വിജയകുമാർ ചൂണ്ടിക്കാട്ടി.

ഓഹരികളിൽ വിദേശ നിക്ഷേപം കൂടുന്നത് പണപ്പെരുപ്പം കുറയുന്നതിലുള്ള ആശങ്ക ഒഴിയുന്നതാണ്; കൂടാതെ കുഴപ്പമില്ലാത്ത ഒന്നാം പാട ഫലങ്ങളും വിപണിയുടെ വികാരത്തെ പിന്താങ്ങി, കൊട്ടക സെക്യൂരിറ്റീസ് ഇക്വിറ്റി റിസേർച് ഹെഡ് ശ്രീകാന്ത് ചൗഹാൻ അഭിപ്രായപ്പെട്ടു.

ഓട്ടോ മൊബൈല്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, ടെലികോം തുടങ്ങിയ മേഖലകളിലുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ കൂടുതലായും വാങ്ങിയത്.

ഐടി മേഖലയിലെ ഓഹരികളില്‍ ഇപ്പോഴും വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുകയാണ്.

ഇക്കാലയളവിൽ വിദേശ നിക്ഷേപകർ 1,747 കോടി രൂപ കടപ്പത്ര വിപണിയിലും ഇറക്കിയിട്ടുണ്ട്.

Tags:    

Similar News