അദാനി ഇനി ഡാറ്റാ കേന്ദ്രത്തിലേക്കും, 100 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കും
ഡെല്‍ഹി: ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പ് ഡാറ്റാ ബിസിനിസിലേക്കും. ന്യൂ എനര്‍ജി, ഡാറ്റാ സെന്ററുകള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ സ്പേില്‍ അദാനി ഗ്രൂപ്പ് 100 ബില്യണ്‍ യുഎസ് ഡോളര്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. ഈ നിക്ഷേപത്തിന്റെ 70 ശതമാനവും എനര്‍ജി ട്രാന്‍സിഷന്‍ മേഖലയിലായിരിക്കും. നിക്ഷേപത്തിലൂടെ 45 ജിഗാവാട്ട് ഹൈബ്രിഡ് പുനരുപയോഗ വൈദ്യുതി ഉത്പാദന ശേഷികൂട്ടിച്ചേര്‍ക്കുകയും സോളാര്‍ പാനലുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, ഹൈഡ്രജന്‍ ഇലക്ട്രോലൈസര്‍ […]
ഡെല്‍ഹി: ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പ് ഡാറ്റാ ബിസിനിസിലേക്കും. ന്യൂ എനര്‍ജി, ഡാറ്റാ സെന്ററുകള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ സ്പേില്‍ അദാനി ഗ്രൂപ്പ് 100 ബില്യണ്‍ യുഎസ് ഡോളര്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.
ഈ നിക്ഷേപത്തിന്റെ 70 ശതമാനവും എനര്‍ജി ട്രാന്‍സിഷന്‍ മേഖലയിലായിരിക്കും. നിക്ഷേപത്തിലൂടെ 45 ജിഗാവാട്ട് ഹൈബ്രിഡ് പുനരുപയോഗ വൈദ്യുതി ഉത്പാദന ശേഷികൂട്ടിച്ചേര്‍ക്കുകയും സോളാര്‍ പാനലുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, ഹൈഡ്രജന്‍ ഇലക്ട്രോലൈസര്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി 3 ജിഗാ ഫാക്ടറികള്‍ നിര്‍മ്മിക്കുകയും ചെയ്യും.
നിലവിലുള്ള 20 ജിഗാവാട്ട് ഹൈബ്രിഡ് പുനരുപയോഗ വൈദ്യുതി ഉത്പാദന പോര്‍ട്ട്‌ഫോളിയോയ്ക്ക് പുറമേ 100,000 ഹെക്ടര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന 45 ജിഗാവാട്ട് ഹൈബ്രിഡ് പുനരുപയോഗ വൈദ്യുതി ഉത്പാദനം വഴി പുതിയ ബിസിനസ്സ് വര്‍ധിപ്പിക്കുമെന്ന് ഗൗതം അദാനി പറഞ്ഞു. സിംഗപൂരിന്റെ വിസ്തൃതിയുടെ 1.4 ഇരട്ടി വരും ഇത്. കൂടാതെ ഇത് മൂന്ന് ദശലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്റെവാണിജ്യവല്‍ക്കരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഡാറ്റാ സെന്റര്‍ വിപണി വളരെ വലിയ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ മറ്റേതൊരു വ്യവസായത്തേക്കാളും ഈ മേഖല കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഗ്രീന്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള തങ്ങളുടെ നീക്കം മികച്ചൊരു തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
