35 കോടി കാർഡുകൾ ടോക്കണൈസ് ചെയ്തതായി ആർബിഐ

മുംബൈ: ഉപഭോക്താക്കളുടെ ഓൺലൈൻ ഇടപാടുകളുടെ സുരക്ഷാ ഉറപ്പു വരുത്തുന്നതിനുള്ള കാർഡുകളുടെ ടോക്കണൈസേഷൻ ഇന്ന് (ഒക്ടോബർ ഒന്ന്) മുതൽ നിർബന്ധമാക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾക്കു പകരം ടോക്കൺ എന്ന് വിളിക്കാവുന്ന കോഡുകൾ ഉപയോഗിച്ച് ഇടപാടുകൾ പൂർത്തിയാകുന്ന സംവിധാനമാണ് ടോക്കണൈസേഷൻ. സെപ്റ്റംബർ 30 വരെയായിരുന്നു കാർഡുകൾ ടോക്കണൈസ് ചെയ്യാനുള്ള കാലാവധി. രാജ്യത്ത് ഏകദേശം 35 കോടി കാർഡുകൾ ടോക്കണൈസ് ചെയ്തിട്ടുണ്ടെന്നും ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുന്ന പുതിയ ക്രമീകരണങ്ങൾ ഉൾക്കൊള്ളാനുള്ള സംവിധാനം സജ്ജമാണെന്നും ആർ ബി ഐ അറിയിച്ചു. […]

Update: 2022-10-01 01:33 GMT

മുംബൈ: ഉപഭോക്താക്കളുടെ ഓൺലൈൻ ഇടപാടുകളുടെ സുരക്ഷാ ഉറപ്പു വരുത്തുന്നതിനുള്ള കാർഡുകളുടെ ടോക്കണൈസേഷൻ ഇന്ന് (ഒക്ടോബർ ഒന്ന്) മുതൽ നിർബന്ധമാക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾക്കു പകരം ടോക്കൺ എന്ന് വിളിക്കാവുന്ന കോഡുകൾ ഉപയോഗിച്ച് ഇടപാടുകൾ പൂർത്തിയാകുന്ന സംവിധാനമാണ് ടോക്കണൈസേഷൻ.

സെപ്റ്റംബർ 30 വരെയായിരുന്നു കാർഡുകൾ ടോക്കണൈസ് ചെയ്യാനുള്ള കാലാവധി. രാജ്യത്ത് ഏകദേശം 35 കോടി കാർഡുകൾ ടോക്കണൈസ് ചെയ്തിട്ടുണ്ടെന്നും ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുന്ന പുതിയ ക്രമീകരണങ്ങൾ ഉൾക്കൊള്ളാനുള്ള സംവിധാനം സജ്ജമാണെന്നും ആർ ബി ഐ അറിയിച്ചു.

സെപ്റ്റംബർ മാസത്തിൽ, 40 ശതമാനത്തോളം ഇടപാടുകളും ടോക്കണുകളിൽ നടന്നിട്ടുണ്ടെന്നും, 63 കോടി രൂപയുടെ ഇടപാടുകൾ ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നും ആർ ബി ഐ അറിയിച്ചു.

Tags:    

Similar News