യുഎസ്‌ ഫെഡ് നിരക്ക് വർധന ആഭ്യന്തര വിപണിയെ തളർത്താൻ സാധ്യത

കൊച്ചി: പ്രതീക്ഷിച്ച പോലെ തന്നെ യുഎസ് ഫെഡ് വീണ്ടും പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വർധിപ്പിച്ചത് ഇന്ന് വിപണിയിൽ പ്രതിഫലിക്കും. സെൻട്രൽ ബാങ്കിന്റെ ഈ വർഷം ഇതുവരെയുള്ള നാലാമത്തെ വർദ്ധനവാണിത്. പണപ്പെരുപ്പം 2 ശതമാനത്തിൽ എത്തിക്കുക എന്നതാണ് പ്രധാന ഉദ്ദേശമെന്ന് ഫെഡ് ചെയർമാൻ ജെറമി പവൽ ആവർത്തിച്ചു. അതുവരെ കൂടുതൽ കർശനമായ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിപണി കൂടുതൽ താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. ബോണ്ടുകൾക്ക് പ്രീയം ഏറും. സിങ്കപ്പൂർ എസ് ജി എക്സ് […]

Update: 2022-11-02 20:45 GMT

കൊച്ചി: പ്രതീക്ഷിച്ച പോലെ തന്നെ യുഎസ് ഫെഡ് വീണ്ടും പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വർധിപ്പിച്ചത് ഇന്ന് വിപണിയിൽ പ്രതിഫലിക്കും. സെൻട്രൽ ബാങ്കിന്റെ ഈ വർഷം ഇതുവരെയുള്ള നാലാമത്തെ വർദ്ധനവാണിത്. പണപ്പെരുപ്പം 2 ശതമാനത്തിൽ എത്തിക്കുക എന്നതാണ് പ്രധാന ഉദ്ദേശമെന്ന് ഫെഡ് ചെയർമാൻ ജെറമി പവൽ ആവർത്തിച്ചു. അതുവരെ കൂടുതൽ കർശനമായ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിപണി കൂടുതൽ താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. ബോണ്ടുകൾക്ക് പ്രീയം ഏറും.

സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.35-നു -151.00 പോയിന്റ് താഴ്ന്നു വ്യാപാരം നടക്കുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.

മറ്റു ഏഷ്യന്‍ വിപണികളായ ഹാങ്‌സെങ് (-285.54), ജക്കാർത്ത കോമ്പസിറ്റ് (-36.61), ഷാങ്ഹായ് (-8.55), ടോക്കിയോ നിക്കെ (-15.53), കോസ്‌പി (-36.61), തായ്‌വാൻ (-126.62) എന്നിവയും നഷ്ടത്തിൽ തുടക്കം കുറിച്ചു.

നിക്ഷേപകർ ഇനി ഉറ്റുനോക്കുന്നത് ഇന്ന് പുറത്തിറങ്ങുന്ന ആർ ബി ഐ റേറ്റ് സെറ്റിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗ തീരുമാനങ്ങളാണ്. ഇന്ന് ഉച്ചയോടെ അത് പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.

വിളകൾക്ക് നാശം വരുത്തിയ കാലവർഷക്കെടുതികൾ പണപ്പെരുപ്പം രൂക്ഷമാക്കുന്നതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഈ ആഴ്‌ചയുടെ ഷെഡ്യൂൾ ചെയ്യാത്ത മീറ്റിംഗ് നിരക്ക് വർധിപ്പിച്ചാൽ അതിൽ ആശ്ചര്യപ്പെടാനില്ലെന്ന് ലിവ്ഫിൻ (ഫിൻടെക് എൻബിഎഫ്‌സി) എംഡിയും സിഇഒയുമായ രാഹുൽ ചന്ദർ പറയുന്നു.

പലിശനിരക്കിലെ അടിക്കടിയുള്ള വർധന വായ്പ എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തുക മാത്രമല്ല, ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും; ആർ ബി ഐ മറ്റൊരു റൗണ്ട് നിരക്ക് വർദ്ധനയ്ക്ക് പോകുകയാണെങ്കിൽ, ഇതിനകം വെല്ലുവിളി നേരിടുന്ന സാമ്പത്തിക അന്തരീക്ഷത്തിൽ ലാഭം നിലനിർത്താൻ എൻ ബി എഫ് സി-കൾ പാടുപെടും," അദ്ദേഹം അഭിപ്രായപ്പെട്ടു.

എങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി തുടരുന്നത് ഒരു നല്ല ലക്ഷണമായി വിദഗ്ധർ കരുതുന്നു; ഇന്നലെ അവർ 1,436.30 കോടി രൂപയ്ക്കു അധികം വാങ്ങി. എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ പതിവ് പോലെ ഇന്നലെയും -1,378.12 കോടി രൂപയുടെ അധിക വില്പന നടത്തി.

ഇന്നലെ സെന്‍സെക്‌സ 215.26 പോയിന്റ് താഴ്ന്ന് 60,906.09 ലും, നിഫ്റ്റി 62.55 പോയിന്റ് ഇടിഞ്ഞ് 18,082.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബുധനാഴ്ച അമേരിക്കന്‍ വിപണികള്‍ തുടർച്ചയായ മൂന്നാം ദിവസവും താഴ്ചയിലേക്ക് നീങ്ങി. നസ്‌ഡേക് കോമ്പസിറ്റും (-366.05) എസ് ആൻഡ് പി 500 (-96.41) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (-505.44) ഇടിഞ്ഞു.

യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും 100 (-42.02) ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-82.00) പാരീസ് യുറോനെക്സ്റ്റും (-51.37) ഇടിഞ്ഞു.

കമ്പനി ഫലങ്ങൾ
അദാനി ട്രാൻസ്മിഷന്റെ ഏകീകൃത അറ്റാദായം സെപ്തംബർ പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 32.7 ശതമാനം ഇടിഞ്ഞ് 194 കോടി രൂപയായി.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്ന്റെ സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിലെ അറ്റാദായം 56.17 ശതമാനം ഇടിഞ്ഞു ₹448.33 കോടി രൂപയായി; കഴിഞ്ഞ വർഷം ലാഭം 1,022.90 കോടി രൂപയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിൾ, ഐടി ഉൽപ്പന്ന വിതരണക്കാരായ റെഡിംഗ്ടണിന്റെ ലാഭം കഴിഞ്ഞ വര്ഷം ഇതേ കാലയളവിലെ 307 കോടി രൂപയിൽ നിന്ന് 387 കോടി രൂപയായി ഉയർന്നു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഹോളിഡേയ്‌സിന്റെ യുടെ അറ്റാദായം 23.79 ശതമാനം ഇടിഞ്ഞു 30.90 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,685 രൂപ.

യുഎസ് ഡോളർ = 82.59 രൂപ.

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 95.13 ഡോളർ

ബിറ്റ് കോയിൻ = 17,45,002 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.49 ശതമാനം ഇടിഞ്ഞ് 111.74 ആയി.

ഇന്നത്തെ ഫലങ്ങൾ
ഇന്ന് അദാനി എന്റർപ്രൈസസ്, അജന്ത ഫാർമ, അമരരാജ ബാറ്ററികൾ, ബാങ്ക് ഓഫ് ഇന്ത്യ, ബ്ലൂ സ്റ്റാർ, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പ്, ഹീറോ മോട്ടോകോർപ്പ്, ഐഡിയ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഷ്നൈഡർ ഇലക്ട്രിക്, യൂക്കോ ബാങ്ക് എന്നീ കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.

ഐപിഓ
ഫ്യൂഷൻ മൈക്രോ ഫിനാൻസ്ന്റെ 1,106 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫർ ആദ്യ ദിവസമായ ബുധനാഴ്ച 12 ശതമാനം സബ്‌സ്‌ക്രൈബു ചെയ്‌തു. നാളെ അവസാനിക്കുന്ന ഈ ഐ പി ഓ യുടെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 350-368 രൂപയാണ്.

കേബിളുകളുടെയും വയർ ഹാർനെസ് അസംബ്ലികളുടെയും നിർമ്മാതാക്കളായ ഡിസിഎക്‌സ് സിസ്റ്റംസ് ഐപിഒ ഇന്നവസാനിച്ചപ്പോൾ 76 തവണ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഒരു ഓഹരിക്ക് 197-207 രൂപയായിരുന്നു വില.

Tags:    

Similar News