എന്താണ് കൊമേര്‍ഷ്യല്‍ പേപ്പറുകള്‍ ?

കമ്പനികള്‍ പ്രവര്‍ത്തന മൂലധനം കണ്ടെത്താനായി ഹ്രസ്വകാലത്തേയ്ക്ക്വിപണിയില്‍ നിന്നും സ്വരൂപിക്കുന്ന വായ്പയാണ് കൊമേര്‍ഷ്യല്‍ പേപ്പേഴ്സ് (Commercial Papers). ഇതൊരു 'ഫിക്സ്ഡ്-ഇന്‍കം സെക്യൂരിറ്റി' (Fixed Income Security) ആണ്. അതായത്, നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അതില്‍ നിന്നുള്ള വരുമാനംനിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ശക്തമായ സാമ്പത്തിക അടിത്തറയുള്ള കമ്പനികളാണ് സാധാരണ കൊമേര്‍ഷ്യല്‍പേപ്പറുകള്‍ ഇറക്കുന്നത്. അതിനാല്‍ ഇതിനെ കോര്‍പ്പറേറ്റ് പേപ്പര്‍ (Corporate Paper)അല്ലെങ്കില്‍ ഫിനാന്‍സ് പേപ്പര്‍ (Finance Paper) എന്നും വിളിക്കാറുണ്ട്. വിപണിയില്‍നിന്ന് പണം സമാഹരിക്കുന്ന കമ്പനിയുടെ ആസ്തികളില്‍ കൊമേര്‍ഷ്യല്‍പേപ്പറുകളില്‍ നിക്ഷേപിച്ച വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ […]

Update: 2022-01-07 04:08 GMT
story

കമ്പനികള്‍ പ്രവര്‍ത്തന മൂലധനം കണ്ടെത്താനായി ഹ്രസ്വകാലത്തേയ്ക്ക്വിപണിയില്‍ നിന്നും സ്വരൂപിക്കുന്ന വായ്പയാണ് കൊമേര്‍ഷ്യല്‍ പേപ്പേഴ്സ് (Commercial...

കമ്പനികള്‍ പ്രവര്‍ത്തന മൂലധനം കണ്ടെത്താനായി ഹ്രസ്വകാലത്തേയ്ക്ക്
വിപണിയില്‍ നിന്നും സ്വരൂപിക്കുന്ന വായ്പയാണ് കൊമേര്‍ഷ്യല്‍ പേപ്പേഴ്സ് (Commercial Papers). ഇതൊരു 'ഫിക്സ്ഡ്-ഇന്‍കം സെക്യൂരിറ്റി' (Fixed Income Security) ആണ്. അതായത്, നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അതില്‍ നിന്നുള്ള വരുമാനം
നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം.

ശക്തമായ സാമ്പത്തിക അടിത്തറയുള്ള കമ്പനികളാണ് സാധാരണ കൊമേര്‍ഷ്യല്‍
പേപ്പറുകള്‍ ഇറക്കുന്നത്. അതിനാല്‍ ഇതിനെ കോര്‍പ്പറേറ്റ് പേപ്പര്‍ (Corporate Paper)
അല്ലെങ്കില്‍ ഫിനാന്‍സ് പേപ്പര്‍ (Finance Paper) എന്നും വിളിക്കാറുണ്ട്. വിപണിയില്‍
നിന്ന് പണം സമാഹരിക്കുന്ന കമ്പനിയുടെ ആസ്തികളില്‍ കൊമേര്‍ഷ്യല്‍
പേപ്പറുകളില്‍ നിക്ഷേപിച്ച വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ യാതൊരു
അവകാശവും ഉണ്ടായിരിക്കില്ല. അതിനാല്‍ ഈ ഉല്‍പ്പന്നത്തെ 'unsecured'
വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലെ റിസ്‌ക് കൂടുതലായതിനാല്‍
വരുമാനവും (Return) കൂടുതലായിരിക്കും.

സാധാരണയായി, മൂന്നുമാസത്തില്‍ താഴെ കാലാവധിയുള്ള കൊമേര്‍ഷ്യല്‍
പേപ്പറുകളാണ് പുറത്തിറക്കാറുള്ളത്. ബാങ്കുകളാണ് ഇതിലെ
പ്രധാന നിക്ഷേപകരിലൊരു വിഭാഗം. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (Foreign
Institutional Investors) ക്കും, എന്‍ആര്‍ഐകള്‍ക്കും ഇതില്‍ നിക്ഷേപിക്കാന്‍ സെബി
(SEBI) യുടെ അനുവാദമുണ്ട്. ഇത് മുഖവിലയില്‍ നിന്നും ഡിസ്‌കൗണ്ട് നല്‍കിയാണ്
വില്‍ക്കുന്നത് (Discount to Face Value).

 

Tags:    

Similar News