എന്താണ് കറന്‍സി സ്വാപ്പ്?
വ്യത്യസ്ത കറന്‍സികളിലുള്ള വായ്പകളും അവയുടെ പലിശയും രണ്ട് സ്ഥാപനങ്ങള്‍ തമ്മില്‍ കൈമാറ്റം ചെയ്യുന്നതിനെയാണ് കറന്‍സി സ്വാപ്പ് (Currency Swap) എന്നു പറയുന്നത്. ഇത് രണ്ടു കമ്പനികള്‍ തമ്മിലോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള കരാറാവാം. രണ്ട് കറന്‍സികളില്‍ സ്ഥിരമോ, മാറുന്നതോ ആയ പലിശ നിരക്കുള്ള സ്ട്രീമുകള്‍ ഇത്തരം സ്വാപ്പുകളില്‍ അടങ്ങിയിരിക്കുന്നു. ഇത്തരം പേയ്മെന്റുകളുടെ കൈമാറ്റം മുന്‍കൂട്ടിനിശ്ചയിച്ച തീയതികളില്‍ നടക്കുന്നു. കറന്‍സി വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകളുമായി (fluctuations) ബന്ധപ്പെട്ട നഷ്ടസാധ്യത കുറയ്ക്കുന്നതിനോ, വിദേശ കറന്‍സി വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍ […]
വ്യത്യസ്ത കറന്‍സികളിലുള്ള വായ്പകളും അവയുടെ പലിശയും രണ്ട് സ്ഥാപനങ്ങള്‍ തമ്മില്‍ കൈമാറ്റം ചെയ്യുന്നതിനെയാണ് കറന്‍സി സ്വാപ്പ് (Currency Swap)...
വ്യത്യസ്ത കറന്‍സികളിലുള്ള വായ്പകളും അവയുടെ പലിശയും രണ്ട് സ്ഥാപനങ്ങള്‍ തമ്മില്‍ കൈമാറ്റം ചെയ്യുന്നതിനെയാണ് കറന്‍സി സ്വാപ്പ് (Currency Swap) എന്നു പറയുന്നത്. ഇത് രണ്ടു കമ്പനികള്‍ തമ്മിലോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള കരാറാവാം. രണ്ട് കറന്‍സികളില്‍ സ്ഥിരമോ, മാറുന്നതോ ആയ പലിശ നിരക്കുള്ള സ്ട്രീമുകള്‍ ഇത്തരം സ്വാപ്പുകളില്‍ അടങ്ങിയിരിക്കുന്നു. ഇത്തരം പേയ്മെന്റുകളുടെ കൈമാറ്റം മുന്‍കൂട്ടി
നിശ്ചയിച്ച തീയതികളില്‍ നടക്കുന്നു.
കറന്‍സി വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകളുമായി (fluctuations) ബന്ധപ്പെട്ട നഷ്ടസാധ്യത കുറയ്ക്കുന്നതിനോ, വിദേശ കറന്‍സി വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍ നേടുന്നതിനോ ആണ് സ്വാപ്പുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് സ്വാപ്പുകള്‍ സാധാരണയായി ഉപയോഗിക്കുന്നത്. അതായത്, ഒരു കമ്പനി ആഭ്യന്തര കറന്‍സിയില്‍ വായ്പയെടുക്കുകയും അത്തരം വായ്പകള്‍ ലഭ്യമല്ലാത്ത കമ്പനികള്‍ക്ക് നല്‍കുകയും, അവരില്‍ നിന്നു പകരമായി മറ്റൊരു കറന്‍സിയിലുള്ള വായ്പ നേടുകയും ചെയ്യുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഉദാഹരണമായി, ഇന്ത്യയിലെ ഒരു കമ്പനിയ്ക്ക് അമേരിക്കയില്‍ ബിസിനസ് താല്‍പര്യങ്ങളുണ്ടെന്നിരിക്കട്ടെ. അതിനായി ഒരു ലക്ഷം ഡോളര്‍ ആവശ്യമായി വരുന്നു. അമേരിക്കന്‍ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുക ബുദ്ധിമുട്ടേറിയതാണ്. അഥവാ ലഭ്യമായാല്‍ തന്നെ ഉയര്‍ന്ന പലിശനിരക്ക് നല്‍കേണ്ടി വരും. ഇന്ത്യന്‍ രൂപയില്‍ വായ്പയെടുത്ത് ഡോളറിലേക്ക് മാറ്റിയാല്‍ എക്സ്ചേഞ്ച് നിരക്കില്‍ നഷ്ടം നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിക്ഷേപ താല്‍പര്യങ്ങളുള്ള അമേരിക്കന്‍ കമ്പനിയുമായി അവര്‍ക്ക് കറന്‍സി സ്വാപ്പില്‍ ഏര്‍പ്പെടാം.
അമേരിക്കന്‍ കമ്പനി ഒരു ലക്ഷം ഡോളര്‍ വായ്പയെടുത്ത് അമേരിക്കയിലെ ഇന്ത്യന്‍ കമ്പനിയ്ക്ക് നല്‍കും. ഡോളറില്‍ വായ്പയെടുക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടാവുകയില്ല. പകരം, ഇന്ത്യയിലെ ഇടപാടുകള്‍ക്ക് അമേരിക്കന്‍ കമ്പനിയ്ക്ക് ആവശ്യമായ തുക
(രൂപയില്‍) ഇന്ത്യന്‍ കമ്പനി കടമെടുത്ത് നല്‍കും. രണ്ട് കമ്പനികളും വായ്പാ പലിശ പരസ്പരം അടച്ചു തീര്‍ക്കും. കാലാവധി കഴിയുമ്പോള്‍ വായ്പാ തുകയും തിരിച്ചടയ്ക്കും. ഇങ്ങനെയാണ് കറന്‍സി സ്വാപ്പ് നടക്കുന്നത്.