ഡെറ്റ്-ഇന്‍കം അനുപാതം എന്താണ്?
ഒരു വ്യക്തിയുടെ ഒരു മാസത്തെ മൊത്ത വരുമാനത്തിന്റെ എത്ര ശതമാനം കടങ്ങളുടെ തിരിച്ചടവിനുപയോഗിക്കുന്നു എന്നാണ് ഡെറ്റ്-ഇന്‍കം റേഷ്യോ (debt-to-income ratio). കണക്കാക്കുന്നത്. ഇത് ഒരാളുടെ കടമെടുപ്പ് ശേഷിയെ (borrowing capacity) സൂചിപ്പിക്കുന്നു. ഇത് 40% നു മുകളിലായാല്‍ ആള്‍ തിരിച്ചടവിനു പ്രയാസപ്പെടുന്നു എന്നര്‍ത്ഥം. നിങ്ങളുടെ ഡെറ്റ്-ഇന്‍കം റേഷ്യോ 15% ആണെങ്കില്‍ നിങ്ങളുടെ വരുമാനത്തിന്റെ 15% കടത്തിന്റെ തിരിച്ചടവിനുപയോഗിക്കുന്നു എന്നാണ്. ഉയര്‍ന്ന ഡെറ്റ്-ഇന്‍കം റേഷ്യോ സൂചിപ്പിക്കുന്നത് ഒരാളുടെ വരുമാനത്തിന്റെ വലിയ പങ്കും കടം അടച്ചു തീര്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ്. അയാള്‍ക്ക് […]
ഒരു വ്യക്തിയുടെ ഒരു മാസത്തെ മൊത്ത വരുമാനത്തിന്റെ എത്ര ശതമാനം കടങ്ങളുടെ തിരിച്ചടവിനുപയോഗിക്കുന്നു എന്നാണ് ഡെറ്റ്-ഇന്‍കം റേഷ്യോ (debt-to-income...
ഒരു വ്യക്തിയുടെ ഒരു മാസത്തെ മൊത്ത വരുമാനത്തിന്റെ എത്ര ശതമാനം കടങ്ങളുടെ തിരിച്ചടവിനുപയോഗിക്കുന്നു എന്നാണ് ഡെറ്റ്-ഇന്‍കം റേഷ്യോ (debt-to-income ratio). കണക്കാക്കുന്നത്. ഇത് ഒരാളുടെ കടമെടുപ്പ് ശേഷിയെ (borrowing capacity) സൂചിപ്പിക്കുന്നു. ഇത് 40% നു മുകളിലായാല്‍ ആള്‍ തിരിച്ചടവിനു പ്രയാസപ്പെടുന്നു എന്നര്‍ത്ഥം.
നിങ്ങളുടെ ഡെറ്റ്-ഇന്‍കം റേഷ്യോ 15% ആണെങ്കില്‍ നിങ്ങളുടെ വരുമാനത്തിന്റെ 15% കടത്തിന്റെ തിരിച്ചടവിനുപയോഗിക്കുന്നു എന്നാണ്. ഉയര്‍ന്ന ഡെറ്റ്-ഇന്‍കം റേഷ്യോ സൂചിപ്പിക്കുന്നത് ഒരാളുടെ വരുമാനത്തിന്റെ വലിയ പങ്കും കടം അടച്ചു തീര്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ്. അയാള്‍ക്ക് കൂടുതലായി കടം നല്‍കുന്നതില്‍ നിന്ന് ബാങ്കുകളോ, മറ്റു ധനകാര്യ സ്ഥാപനങ്ങളോ പിന്മാറാന്‍ സാധ്യതയുണ്ട്. ഇത് കണക്കാക്കുന്നത് ഇപ്രകാരമാണ്. Debt-to-income= Total monthly debt payment/gross monthly income.