ഓഹരി വാങ്ങാനുള്ള ആദ്യ അവകാശം ആർക്കാണ്?

ഇത് കരാറുകളില്‍ ഉപയോഗിക്കുന്ന ഒരു വ്യവസ്ഥയാണ്. ഈ അവകാശമുള്ള വ്യക്തിക്ക്, അല്ലെങ്കില്‍ സ്ഥാപനത്തിന്, ഒരു സാമ്പത്തിക ഇടപാടില്‍ മറ്റൊരാളെക്കാള്‍ മുമ്പ് അവസരം ലഭിക്കുന്നു. ഉദാഹരണമായി, ഒരു കുടുംബ ബിസിനസില്‍ പങ്കാളികളായിട്ടുള്ളവര്‍ പങ്കുവെച്ചു പിരിയുമ്പോള്‍ പലപ്പോഴും ഉപയോഗിക്കാറുള്ള ഒരു വ്യവസ്ഥയാണിത്. ബിസിനസ്, കെട്ടിടം, വസ്തുവകകള്‍ എന്നിവ മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിനു മുമ്പ് കുടുംബ ബന്ധത്തില്‍ ഉള്ളവര്‍ക്കോ, പങ്കാളികളായിരുന്നവര്‍ക്കോ വാങ്ങാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിക്കണം. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മാത്രമേ പൊതുവിപണിയില്‍ വില്‍ക്കാന്‍ സാധിക്കൂ. ഏതൊരു സാമ്പത്തിക ഇടപാടും ആരംഭിക്കുന്നതിനു മുമ്പ്, അല്ലെങ്കില്‍ […]

Update: 2022-01-08 04:38 GMT
story

ഇത് കരാറുകളില്‍ ഉപയോഗിക്കുന്ന ഒരു വ്യവസ്ഥയാണ്. ഈ അവകാശമുള്ള വ്യക്തിക്ക്, അല്ലെങ്കില്‍ സ്ഥാപനത്തിന്, ഒരു സാമ്പത്തിക ഇടപാടില്‍...

ഇത് കരാറുകളില്‍ ഉപയോഗിക്കുന്ന ഒരു വ്യവസ്ഥയാണ്. ഈ അവകാശമുള്ള വ്യക്തിക്ക്, അല്ലെങ്കില്‍ സ്ഥാപനത്തിന്, ഒരു സാമ്പത്തിക ഇടപാടില്‍ മറ്റൊരാളെക്കാള്‍ മുമ്പ് അവസരം ലഭിക്കുന്നു. ഉദാഹരണമായി, ഒരു കുടുംബ ബിസിനസില്‍ പങ്കാളികളായിട്ടുള്ളവര്‍ പങ്കുവെച്ചു പിരിയുമ്പോള്‍ പലപ്പോഴും ഉപയോഗിക്കാറുള്ള ഒരു വ്യവസ്ഥയാണിത്.

ബിസിനസ്, കെട്ടിടം, വസ്തുവകകള്‍ എന്നിവ മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിനു മുമ്പ് കുടുംബ ബന്ധത്തില്‍ ഉള്ളവര്‍ക്കോ, പങ്കാളികളായിരുന്നവര്‍ക്കോ വാങ്ങാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിക്കണം. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മാത്രമേ പൊതുവിപണിയില്‍ വില്‍ക്കാന്‍ സാധിക്കൂ. ഏതൊരു സാമ്പത്തിക ഇടപാടും ആരംഭിക്കുന്നതിനു മുമ്പ്, അല്ലെങ്കില്‍ ക്രയവിക്രയം നടത്തുന്നതിനു മുമ്പ് ഓഹരി വാങ്ങാനുള്ള ആദ്യ അവകാശം (റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍) കൈവശമുള്ള വ്യക്തിയോട് ഇടപാടില്‍ താല്‍പര്യമുണ്ടോ എന്ന് അന്വേഷിക്കണം. അദ്ദേഹത്തിനു താല്‍പര്യമില്ലെങ്കില്‍ അത് മറ്റൊരാള്‍ക്ക് വില്‍ക്കാം. ഇതൊരു അവകാശമാണ് (right); കടപ്പാട്/നിര്‍ബന്ധം (obligation) അല്ല. അതായത്,റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ ഉള്ള വ്യക്തി ആ ഇടപാടില്‍ പങ്കാളിയാവണം, അല്ലെങ്കില്‍ വസ്തു വാങ്ങിക്കൊള്ളണം, എന്നു നിര്‍ബന്ധമില്ല. താല്‍പര്യമുണ്ടെങ്കില്‍ മാത്രം പങ്കെടുത്താല്‍ മതി.

വാടകക്കരാറുകളിലും ഈ വ്യവസ്ഥ ഉപയോഗിക്കാറുണ്ട്. ഒരു വസ്തുവിന്റെ ഉടമസ്ഥന്‍, കരാറിന്റെ ഭാഗമായി 'റെറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍' വാടകക്കാരന് നല്‍കിയിട്ടുണ്ടെങ്കില്‍, ആ വസ്തു വില്‍ക്കുന്നതിനു മുമ്പ് വാടകക്കാരന് താല്‍പര്യമുണ്ടോ എന്ന് അന്വേഷിക്കണം. താല്‍പര്യമില്ലെങ്കില്‍ മാത്രമേ പൊതുവിപണിയില്‍ വസ്തു വില്‍ക്കാന്‍ സാധിക്കൂ. ഇത് സംഭവിക്കുന്നത് വാടകക്കാരന്‍ ഗണ്യമായ മുതല്‍മുടക്ക് വസ്തുവില്‍ നടത്തിയിട്ടുള്ള സാഹചര്യത്തില്‍ ആയിരിക്കും.

പങ്കാളിത്ത വ്യാപാരങ്ങളില്‍ (joint venture) ഈ വ്യവസ്ഥ കൂടുതലായി കാണപ്പെടുന്നു. ഒരു പങ്കാളി ബിസിനസ് അവസാനിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ അയാളുടെ ഓഹരി വാങ്ങാനുള്ള ആദ്യ അവകാശം (right of first refusal) മറ്റു പങ്കാളികള്‍ക്കുണ്ടാവും. കാരണം പുതിയൊരു പങ്കാളിയെ അവരുടെ സ്ഥാപനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല.

പുസ്തക പ്രസാധന (book publishing) മേഖലയിലും ഇതിന് പ്രസക്തിയുണ്ട്. പല പ്രസാധകരും എഴുത്തുകാരുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ വാങ്ങാറുണ്ട്. എഴുത്തുകാരന്റെ വരാനിരിക്കുന്ന പുസ്തകങ്ങള്‍ മറ്റൊരു സ്ഥാപനത്തിന് നല്‍കുന്നതിനു മുമ്പ് പ്രസിദ്ധീകരിക്കാനുള്ള താല്‍പ്പര്യം തങ്ങള്‍ക്കുണ്ടോ എന്ന് അന്വേഷിക്കണം എന്നതാണ് വ്യവസ്ഥ.

 

Tags:    

Similar News