ദ്വിതീയ വിപണിയിൽ ആർക്കാണ് വ്യാപാരം നടത്താവുന്നത്?
ദ്വിതീയ വിപണിയി (Secondary Market) ലാണ് ഓഹരികള്‍ ഐ പി ഒ-യ്ക്കു ശേഷം വ്യാപാരത്തിനെത്തുന്നത്. ഇതിനെ ഓഹരി വിപണി (Stock Market) എന്നും വിളിക്കുന്നു. ഐ പി ഒ-യ്ക്കു ശേഷം ഒരു കമ്പിനിയ്ക്ക് അതിന്റെ ഓഹരികള്‍ ദ്വിതീയ വിപണിയില്‍ വ്യാപാരത്തിനായി ലിസ്റ്റ് ചെയ്യാം. ഒന്നോ, അതിലധികമോ ഓഹരി വിപണികളില്‍, ഇന്ത്യയിലോ വിദേശത്തോ, ഓഹരികള്‍ ലിസ്റ്റ് ചെയ്യാവുന്നതാണ്. ഒരു വിപണിയില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ മറ്റ് വിപണികളില്‍ ലിസ്റ്റ് ചെയ്യാതെയും വ്യാപാരം നടത്താനുള്ള സംവിധാനം ഇപ്പോഴുണ്ട്. ഉദാഹരണത്തിന് ബി […]
ദ്വിതീയ വിപണിയി (Secondary Market) ലാണ് ഓഹരികള്‍ ഐ പി ഒ-യ്ക്കു ശേഷം വ്യാപാരത്തിനെത്തുന്നത്. ഇതിനെ ഓഹരി വിപണി (Stock Market) എന്നും വിളിക്കുന്നു. ഐ പി ഒ-യ്ക്കു ശേഷം...
ദ്വിതീയ വിപണിയി (Secondary Market) ലാണ് ഓഹരികള്‍ ഐ പി ഒ-യ്ക്കു ശേഷം വ്യാപാരത്തിനെത്തുന്നത്. ഇതിനെ ഓഹരി വിപണി (Stock Market) എന്നും വിളിക്കുന്നു. ഐ പി ഒ-യ്ക്കു ശേഷം ഒരു കമ്പിനിയ്ക്ക് അതിന്റെ ഓഹരികള്‍ ദ്വിതീയ വിപണിയില്‍ വ്യാപാരത്തിനായി ലിസ്റ്റ് ചെയ്യാം. ഒന്നോ, അതിലധികമോ ഓഹരി വിപണികളില്‍, ഇന്ത്യയിലോ വിദേശത്തോ, ഓഹരികള്‍ ലിസ്റ്റ് ചെയ്യാവുന്നതാണ്. ഒരു വിപണിയില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ മറ്റ് വിപണികളില്‍ ലിസ്റ്റ് ചെയ്യാതെയും വ്യാപാരം നടത്താനുള്ള സംവിധാനം ഇപ്പോഴുണ്ട്. ഉദാഹരണത്തിന് ബി എസ് ഇ-യിൽ (Bombay Stock Exchange) ലിസ്റ്റ് ചെയ്ത കമ്പിനിയുടെ ഓഹരികള്‍ എന്‍ എസ് ഇ-യിൽ (National Stock Exchange) ലിസ്റ്റ് ചെയ്യാതെതന്നെ അവിടുത്തെ ബ്രോക്കര്‍മാര്‍ക്ക് വാങ്ങാനുളള അവസരമുണ്ട്. പണ്ട് ഓരോ വിപണിയിലും വ്യാപാരത്തിനായി പ്രത്യേകമായി ലിസ്റ്റ് ചെയ്യേണ്ടിയിരുന്നു.
സെക്യൂരിറ്റീസ് ആന്‍ഡ്് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) അംഗീകാരമുള്ള ബ്രോക്കര്‍മാരാണ് ഓഹരി വിപണികളില്‍ വ്യാപാരം നടത്തുന്നത്. അവര്‍ സ്വന്തമായോ, മറ്റുള്ളവര്‍ക്ക് വേണ്ടിയോ കച്ചവടം നടത്താറുണ്ട്. ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവരെയും വില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരെയും കൂട്ടിയിണക്കുന്ന മധ്യവര്‍ത്തികളാണ് ബ്രോക്കര്‍മാര്‍. ബ്രോക്കര്‍മാര്‍ വ്യക്തികളോ, പാര്‍ടണര്‍ഷിപ്പ് സ്ഥാപനങ്ങളോ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ ആവാം.