'പുള്‍ബാക്കിൽ' വിപണിയിലിറങ്ങണോ?

നിരന്തരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഓഹരി വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് പുള്‍ ബാക്കിലൂടെ ഒരു എന്‍ട്രി പോയിന്റ് ലഭിക്കുന്നു.

Update: 2022-01-10 01:55 GMT
story

ഒരു ഓഹരി നിര്‍ണ്ണയ ചാര്‍ട്ടില്‍ താല്‍ക്കാലികമായുണ്ടാകുന്ന ഇടിവാണ് പുള്‍ബാക്ക് (Pullback). അല്ലെങ്കില്‍ ഒരു അസറ്റിന്റെയോ,...

ഒരു ഓഹരി നിര്‍ണ്ണയ ചാര്‍ട്ടില്‍ താല്‍ക്കാലികമായുണ്ടാകുന്ന ഇടിവാണ് പുള്‍ബാക്ക് (Pullback). അല്ലെങ്കില്‍ ഒരു അസറ്റിന്റെയോ, സെക്യൂരിറ്റിയുടെയോ പ്രവര്‍ത്തനത്തിലെ താല്‍ക്കാലിക മാറ്റമാണിത്. ഇതിന്റെ ദൈര്‍ഘ്യം വളരെ കുറവാണ്. നിരന്തരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഓഹരി വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് പുള്‍ ബാക്കിലൂടെ ഒരു എന്‍ട്രി പോയിന്റ് ലഭിക്കുന്നു. അതായത്, ഒരു സെക്യൂരിറ്റിയുടെ വിലയില്‍ വലിയ ഉയര്‍ച്ച അനുഭവപ്പെട്ടതിനു ശേഷം, വാങ്ങാനുള്ള അവസരങ്ങളായി പുള്‍ബാക്കുകള്‍ മാറുന്നു.

ഒരു സ്റ്റോക്കിന് വിപണിയില്‍ ഗണ്യമായ ഉയര്‍ച്ച അനുഭവപ്പെടുമ്പോള്‍ പെട്ടന്നുണ്ടാകുന്ന ഒരു വിലത്താഴ്ച്ച (price drop) യാണിത്. ഉദാഹരണമായി, ഒരു മികച്ച ഓഹരി, അനുകൂലമായ ത്രൈമാസ ഫലത്തെ (quarterly results) ത്തുടര്‍ന്ന്, ഉയര്‍ന്നു പോകുകയാണെന്ന് കരുതുക. അപ്പോള്‍ ആ ഓഹരി കുറെ നാളായി കൈവശം വെച്ചിരിക്കുന്ന വ്യാപാരികള്‍ വിറ്റ് ലാഭമെടുക്കാന്‍ തുടങ്ങും. ഉടന്‍തന്നെ വില്‍പ്പന സമ്മര്‍ദ്ദത്താല്‍ അതിന്റെ വിലയില്‍ പുള്‍ബാക്ക് സംഭവിക്കും. എന്നാല്‍ ഓഹരിയ്ക്ക് ആവശ്യക്കാരേറെയുണ്ടെങ്കില്‍ അത് പുള്‍ബാക്ക് മറികടന്ന് ഉയര്‍ന്ന് പോകും. ഇല്ലെങ്കില്‍ വില താഴാന്‍ തുടങ്ങും. ഓരോ സ്റ്റോക്ക് ചാര്‍ട്ടിലും ഉയര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പുള്‍ബാക്കുകളുമുണ്ട്. പുള്‍ബാക്ക് ട്രേഡിങ്ങുകള്‍ ചിലപ്പോള്‍ ഒരു യഥാര്‍ത്ഥ റിവേഴ്സലിന്റെ തുടക്കമാവാറുണ്ട്.

Tags:    

Similar News