എന്താണ് ഓപ്ഷൻ ട്രേഡിങ്ങ്?

ഓപ്ഷനുകള്‍ ഒരു അവകാശമാണ് (Right),
നിര്‍ബന്ധമായും നടത്തേണ്ട ഒരു ഇടപാടല്ല (Obligation).

Update: 2022-01-09 23:32 GMT
story

ഓപ്ഷനുകള്‍ ഒരു ഡെറിവേറ്റീവ് ആണ്. ഇത് വില്‍പ്പനക്കാരനും വാങ്ങുന്നയാളും തമ്മിലുള്ള കരാര്‍ (contract) ആണ്. ഇതിന്റെ മൂല്യം കണക്കാക്കുന്നത് ഒരു...

ഓപ്ഷനുകള്‍ ഒരു ഡെറിവേറ്റീവ് ആണ്. ഇത് വില്‍പ്പനക്കാരനും വാങ്ങുന്നയാളും തമ്മിലുള്ള കരാര്‍ (contract) ആണ്. ഇതിന്റെ മൂല്യം കണക്കാക്കുന്നത് ഒരു അടിസ്ഥാന വസ്തുവിലാണ് (Underlying asset). അത് ഓഹരികളോ, സ്വര്‍ണമോ പോലെയുള്ള ആസ്തികളാവാം. ഓപ്ഷനുകള്‍ ഒരു അവകാശമാണ് (Right), നിര്‍ബന്ധമായും നടത്തേണ്ട ഒരു ഇടപാടല്ല (Obligation). ഫ്യൂച്ചേഴ്സിലെ പോലെ തന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഈ കരാറിലും ഒരു തീയതിയും വിലയും നിശ്ചയിക്കുന്നുണ്ട്. ഈ കരാറിന്റെ കാലയളവിനുള്ളില്‍ വില്‍ക്കലോ/വാങ്ങലോ നടത്താന്‍ സാധിക്കും. ഫ്യൂച്ചേഴ്സിലെ പോലെ കരാര്‍ നടപ്പാക്കാന്‍ അവസാന ദിവസത്തിനു കാത്തുനില്‍ക്കേണ്ടതില്ല.

അടിസ്ഥാന വസ്തുവിനെ കൈപ്പറ്റാന്‍ (delivery) ഓപ്ഷനുകളില്‍ സാധിക്കില്ല. ഫ്യൂച്ചേഴ്സില്‍ വില കൂടിയാലും കുറഞ്ഞാലും വാങ്ങുന്നയാള്‍ ആ ഉല്‍പ്പന്നം നിശ്ചയിച്ച തീയതിയില്‍ വാങ്ങണം, അല്ലെങ്കില്‍ മറിച്ചു വില്‍ക്കണം. ഇതില്‍ നിന്നും വ്യത്യസ്തമാണ് ഓപ്ഷന്‍. വാങ്ങുന്നയാളും വില്‍പ്പനക്കാരനും തമ്മില്‍ കരാറിലേര്‍പ്പെട്ടാല്‍ ഒരു നിശ്ചിത തുക (margin) വില്‍പ്പനക്കാരന് കൈമാറണം. ഇടപാടില്‍ നിന്ന്പിന്‍ മാറിയാലും ഈ പണം തിരിച്ചു നല്‍കുന്നതല്ല (non-refundable). പ്രധാനമായും രണ്ടുതരം ഓപ്ഷനുകളാണ് ഉള്ളത്. ഒന്ന് കോള്‍ ഓപ്ഷന്‍ (call option), രണ്ട് പുട്ട് ഓപ്ഷന്‍ (put option).

Tags:    

Similar News