എന്താണ് അസറ്റ് മാനേജ്മെന്റ് കമ്പനി?

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ മാനേജര്‍മാരാണ് അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (Asset management company-AMC).

Update: 2022-01-11 00:11 GMT

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ മാനേജര്‍മാരാണ് അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (Asset management company-AMC). നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച ഫണ്ടുകള്‍...

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ മാനേജര്‍മാരാണ് അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (Asset management company-AMC). നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച ഫണ്ടുകള്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യുക എന്നതും അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ജോലിയാണ്. ഇതിനായി ഒരു ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് എഗ്രിമെന്റില്‍ ട്രസ്റ്റിയും, AMCയും ഏര്‍പ്പെടുന്നു. AMCകള്‍ക്ക് ഇതിന് ഫീസ് ലഭിക്കുന്നു. ട്രസ്റ്റികളുടെ മേല്‍നോട്ടത്തിലും നിര്‍ദേശത്തിനും കീഴില്‍ AMCകള്‍ നിക്ഷേപ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ സെബിയില്‍ (SEBI) രജിസറ്റര്‍ ചെയ്തിരിക്കണം. ഒരു AMC യ്ക്ക് ഒന്നിലധികം മ്യൂച്വല്‍ ഫണ്ടുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവില്ല. അങ്ങനെ വന്നാല്‍ സെബിയുടെ അനുവാദത്തോട് കൂടി AMC കളെ മാറ്റാനുള്ള അധികാരം മ്യൂച്വല്‍ ഫണ്ട് ട്രസ്റ്റികള്‍ക്കുണ്ട്.

മ്യൂച്വല്‍ ഫണ്ടിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, അവയുമായി ബന്ധപ്പെട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി കമ്പനി ആക്ട് 1956 പ്രകാരം രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത കമ്പനികളാണ് AMCs. ഇന്ത്യയിലെ ഒട്ടുമിക്ക AMC കളും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. ഇവരുടെ മൂലധനം പ്രധാനമായും സംഭാവന ചെയ്യുന്നത് സ്പോണ്‍സര്‍മാരും, അവരുടെ സഹായികളുമാണ്
(Associates).

Tags:    

Similar News