വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് എന്ന കടമിടപാട്

കേന്ദ്ര ബാങ്കില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പയെടുക്കാനുള്ള സൗകര്യമാണ് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്. ഗവണ്‍മെന്റുകളുടെ വരുമാനത്തിലേയും, ചെലവിലേയും താല്‍ക്കാലിക പൊരുത്തക്കേടുകള്‍ മറികടക്കാന്‍ സഹായിക്കുന്നതാണ് ഈ കടം നല്‍കലുകള്‍. WMA യുടെ പരിധിയിലും, പലിശ നിരക്കിലും RBI യും സര്‍ക്കാരും കാലാകാലങ്ങളില്‍ പരസ്പര ധാരണയിലെത്തുന്നു. ധനക്കമ്മി പരിഹരിക്കുന്നതിനുള്ള ഉപാധിയായി WMA യെ പരിഗണിക്കാന്‍ സാധിക്കില്ല. ഗവണ്‍മെന്റുകളുടെ ദൈനംദിന പണമിടപാടുകളിലെ കുറവുകള്‍ പരിഹരിക്കുന്നതിനുള്ള താല്‍ക്കാലിക മാര്‍ഗം മാത്രമാണിത്. ഇത്തരത്തില്‍ പണം നല്‍കുന്നതിന് പലിശയും ഈടാക്കുന്നു.ധനക്കമ്മിയുടെ ഭാഗമല്ലാത്തതിനാല്‍ WMA പണ […]

Update: 2022-01-12 03:28 GMT

കേന്ദ്ര ബാങ്കില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പയെടുക്കാനുള്ള സൗകര്യമാണ് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്. ഗവണ്‍മെന്റുകളുടെ വരുമാനത്തിലേയും, ചെലവിലേയും താല്‍ക്കാലിക പൊരുത്തക്കേടുകള്‍ മറികടക്കാന്‍ സഹായിക്കുന്നതാണ് ഈ കടം നല്‍കലുകള്‍.

WMA യുടെ പരിധിയിലും, പലിശ നിരക്കിലും RBI യും സര്‍ക്കാരും കാലാകാലങ്ങളില്‍ പരസ്പര ധാരണയിലെത്തുന്നു. ധനക്കമ്മി പരിഹരിക്കുന്നതിനുള്ള ഉപാധിയായി WMA യെ പരിഗണിക്കാന്‍ സാധിക്കില്ല. ഗവണ്‍മെന്റുകളുടെ ദൈനംദിന പണമിടപാടുകളിലെ കുറവുകള്‍ പരിഹരിക്കുന്നതിനുള്ള താല്‍ക്കാലിക മാര്‍ഗം മാത്രമാണിത്. ഇത്തരത്തില്‍ പണം നല്‍കുന്നതിന് പലിശയും ഈടാക്കുന്നു.
ധനക്കമ്മിയുടെ ഭാഗമല്ലാത്തതിനാല്‍ WMA പണ വിതരണത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാറില്ല. ഗവണ്‍മെന്റ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് കൂടുതല്‍ വിപുലമാകുന്നതിന് ഇത് സഹായിക്കുന്നു. പ്രൈവറ്റ് കോര്‍പ്പറേറ്റ് കടപ്പത്ര വിപണിയുടെ വളര്‍ച്ചയ്ക്കും ഇത് സഹായകരമാണ്.

Tags:    

Similar News