സിഡ്കോ, കേരളത്തിലെ ചെറുകിട വ്യവസായത്തിൻറെ ചങ്ങാതി

തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത ഓഫീസുള്ള സിഡ്കോ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കോര്‍പ്പറേഷനാണ്.

Update: 2022-01-15 01:54 GMT
story

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കോര്‍പ്പറേഷനായ സിഡ്കോ, കേരളത്തിലെ ചെറുകിട വ്യവസായങ്ങളുടെ വികസനത്തിനും പ്രോത്സാഹനത്തിനുമായി...

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കോര്‍പ്പറേഷനായ സിഡ്കോ, കേരളത്തിലെ ചെറുകിട വ്യവസായങ്ങളുടെ വികസനത്തിനും പ്രോത്സാഹനത്തിനുമായി 1975 നവംബറില്‍ സ്ഥാപിതമായി. നിലവില്‍, കേരളത്തിലെ ചെറുകിട വ്യവസായ (എം എസ് എം ഇ) മേഖലയ്ക്ക് പുതിയ കാഴ്ചപ്പാട് നല്‍കുന്നതിനായി വൈവിധ്യവല്‍ക്കരണത്തിലൂടെ സിഡ്‌കോ പ്രവര്‍ത്തന മേഖല വിപുലീകരിക്കുകയാണ്. സ്ഥലത്തിനും, കെട്ടിടത്തിനും വേണ്ടിയുള്ള സഹായം, കുറഞ്ഞ ചെലവില്‍ അസംസ്‌കൃത വസ്തുക്കളുടെ വിതരണം, എം എസ് എം ഇ ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നിവ സിഡ്‌കോയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത ഓഫീസുള്ള സിഡ്കോ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കോര്‍പ്പറേഷനാണ്. ഉത്പാദന യൂണിറ്റുകള്‍, അസംസ്‌കൃത വസ്തുക്കള്‍, ഡിപ്പോകള്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍/ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, മാര്‍ക്കറ്റിംഗ് സെല്‍/എംപോറിയ/സെന്ററുകള്‍, സിവില്‍ കണ്‍സ്ട്രക്ഷന്‍ ഡിവിഷന്‍, ഐടി ആന്‍ഡ് ടിസി ഡിവിഷന്‍
തുടങ്ങിയവ സിഡ്കോയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു.

10,000 ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങളും, 20,000 ലധികം പരോക്ഷ തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്ന സിഡ്കോ സംസ്ഥാനത്തിന്റെ വ്യവസായിക വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി സിഡ്‌കോ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കും, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും തടി, സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍, സര്‍വേ ഉപകരണങ്ങള്‍, പ്രഷര്‍ ഡൈ കാസ്റ്റ് ഘടകങ്ങള്‍, ജിഗുകള്‍, ഫിക്ചറുകള്‍, പ്രിസിഷന്‍ ഘടകത്തിന്റെ മെഷീനിംഗ് എന്നിവ നിര്‍മ്മിക്കുന്ന എട്ട് ഉത്പാദന യൂണിറ്റുകള്‍ സിഡ്കോയ്ക്ക് സംസ്ഥാനത്തുടനീളമുണ്ട്.

Tags:    

Similar News