വയോജന പരിപാലനവും ഒപ്പം വരുമാനവും നേടാന്‍ 'ഹര്‍ഷം'

  വിദേശങ്ങളിലേക്കുള്ള കുടിയേറ്റം സജീവമായതോടെ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് വയോജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. മക്കള്‍ വിദേശത്ത് ആയതിനാല്‍ പല കുടുംബങ്ങളിലും പ്രായമായ മാതാപിതാക്കള്‍ ആലംബ പ്രശ്‌നം നേരിടുന്നുണ്ട്. പല വിധ അസുഖങ്ങളോട് പൊരുതി ജീവിക്കുന്ന ഇവര്‍ക്ക് സാന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ തുടങ്ങിയ സംരഭമാണ് ഹര്‍ഷം വയോജന പരിപാലന പദ്ധതി.  സാമൂഹ്യ പ്രവര്‍ത്തനം വയോജനങ്ങളുടെ വിവിധ ആവശ്യങ്ങളും, രോഗീ പരിചരണവമടക്കമുളള സേവനങ്ങളും നല്കാന്‍ പ്രാപ്തമായ രീതിയില്‍ യുവജനങ്ങളെ പരിശീലിപ്പിക്കകുയാണ് പദ്ധതിയുടെ ലക്ഷ്യം. ഇങ്ങനെ പരിശീലനം ലഭിച്ചവര്‍ […]

Update: 2022-01-16 05:51 GMT

 

വിദേശങ്ങളിലേക്കുള്ള കുടിയേറ്റം സജീവമായതോടെ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് വയോജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. മക്കള്‍ വിദേശത്ത് ആയതിനാല്‍ പല കുടുംബങ്ങളിലും പ്രായമായ മാതാപിതാക്കള്‍ ആലംബ പ്രശ്‌നം നേരിടുന്നുണ്ട്. പല വിധ അസുഖങ്ങളോട് പൊരുതി ജീവിക്കുന്ന ഇവര്‍ക്ക് സാന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ തുടങ്ങിയ സംരഭമാണ് ഹര്‍ഷം വയോജന പരിപാലന പദ്ധതി.

സാമൂഹ്യ പ്രവര്‍ത്തനം

വയോജനങ്ങളുടെ വിവിധ ആവശ്യങ്ങളും, രോഗീ പരിചരണവമടക്കമുളള സേവനങ്ങളും നല്കാന്‍ പ്രാപ്തമായ രീതിയില്‍ യുവജനങ്ങളെ പരിശീലിപ്പിക്കകുയാണ് പദ്ധതിയുടെ ലക്ഷ്യം. ഇങ്ങനെ പരിശീലനം ലഭിച്ചവര്‍ പഞ്ചായത്ത് തലത്തില്‍ വിവിധ ഗ്രൂപ്പുകള്‍ രൂപികരിച്ച് ആവശ്യമുള്ള കുടുബങ്ങള്‍ക്ക് സേവനം എത്തിച്ച് നല്‍കുന്നു. ഇതിലൂടെ വലിയ ഒരു സാമൂഹ്യ പ്രശ്‌നം കൈകാര്യം ചെയ്യാനാവുകയും ഒപ്പം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. തൊഴിലിനും മറ്റുമായി മറുനാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കൂടിയതോടെ വീട്ടിലെ ആലംബഹീനരുടെ സഖ്യയും വര്‍ധിച്ചു. ഇത് ഈ രംഗത്ത് വിദഗ്ധ പരിശീലനം ലഭിച്ചവരുടെ ആവശ്യകതയും വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ ഹര്‍ഷം പദ്ധതി ആരംഭിച്ചിട്ടുള്ളത്. സാമൂഹ്യ സേവനവും ഉപജീവനവും ഒരുമിച്ചു സാധ്യമാകുന്ന പദ്ധതികളില്‍ ഒന്നാണ് ഇത്.

വരുമാനം

സംരംഭ രൂപത്തില്‍ സ്വയം തൊഴില്‍ കണ്ടെത്തി പ്രവര്‍ത്തിക്കുന്ന മാതൃകയിലാണ് ഇവരുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരിക്കുന്നത്. പരിശീലനത്തിന് പുറമെ, തൊഴില്‍ ലഭ്യതയ്ക്കും കുടുംബശ്രീ പിന്തുണ നല്‍കി വരുന്നു. തൊഴില്‍ ലഭ്യത സഹായത്തിനും, സേവന ലഭ്യതയ്ക്കുമായി കാള്‍ സന്റെര്‍, വെബ് സൈറ്റ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യോഗ, ഫിസിയോ തെറാപ്പി, ഷുഗര്‍, പ്രഷര്‍ പരിശോധന, ഓറല്‍കെയര്‍, ബെഡ് കെയര്‍, ഹെയര്‍ കെയര്‍, ബെഡ് മേക്കിങ്, കത്തീഡ്രല്‍ കെയര്‍ തുടങ്ങി വിവിധ സേവനങ്ങള്‍ നല്കാന്‍ പ്രാപ്തരായ കുടുംബശ്രീ അംഗങ്ങള്‍ നിലവിലുണ്ട് .

നിലവില്‍ 152 ബ്ലോക്കുകളില്‍ 115 ബ്ലോക്കുകളിലും കുടുംബശ്രീ കെയര്‍ ഗീവര്‍മാര്‍ നിലവിലുണ്ട്. പരിശീലനവും തുടര്‍പരിശീലനങ്ങളും വഴി വൈവിധ്യമാര്‍ന്ന മികച്ച സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് നല്കാന്‍ കുടുംബശ്രീ പദ്ധതിയൊരുക്കുന്നുണ്ട്.

ബന്ധപ്പെടാം


പദ്ധതിയുടെ സേവനം ലഭ്യമാക്കാനും, പദ്ധതിയില്‍ ഭാഗമാകാനും കുടുംബശ്രീ ജില്ലാ മിഷനുകളുമായി ബന്ധപ്പെടാവുന്നതാണ്. 9188112218 എന്ന കോള്‍സെന്റര്‍ നമ്പര്‍ വഴിയും, harsham.kudumbasree.org എന്ന വെബ്‌സൈറ്റ് വഴിയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.

ഹര്‍ഷം നല്‍കുന്ന സേവനങ്ങള്‍ ഇവയാണ്

വീടുകളില്‍ വയോജന പരിചരണവും കൂട്ടിരിപ്പും, വീടുകളില്‍ രോഗീപരിചരണവും കൂട്ടിരിപ്പും, ആശുപത്രികളിലും കെയര്‍ ഹോമുകളിലും ബൈസ്റ്റാന്‍ഡര്‍/ പരിപാലകര്‍ , രോഗികള്‍ക്കും വയോജനങ്ങള്‍ക്കും ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഹ്രസ്വ സമയ സേവനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പകല്‍ വീടുകളില്‍ സേവനം, രോഗികളെ ആശുപത്രികളിലും ലാബിലും കൂട്ടിക്കൊണ്ടുപോകല്‍, വീടുകളില്‍ ഷുഗര്‍ ബ്ലഡ് പ്രെഷര്‍ ചെക്ക് അപ്പ്, വയോജനങ്ങള്‍ക്കായി വിവിധ ആവശ്യങ്ങള്‍ക്ക് കൂട്ടുപോകല്‍.

 

Tags:    

Similar News