സംരംഭം തുടങ്ങണോ?, അറിയാം മുദ്രാ വായ്പയെ

  കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര, സൂക്ഷ്മ, ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രില്‍ 8ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വായ്പാ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രാ യോജന. പത്ത് ലക്ഷം രൂപ വരെ ലഭ്യമാകുന്ന വായ്പയാണിത്. പുതിയതായി തുടങ്ങാന്‍ പോകുന്ന ബിസിനസിനും നിലവില്‍ തുടരുന്നതിനും ധനസഹായത്തിനായി ഈ വായ്പയ്ക്ക് അപേക്ഷിക്കാം. യാതൊരു ഈടും നല്‍കാതെ തന്നെ നമ്മുക്ക് ഈ വായ്പ ലഭ്യമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല എടുത്ത പണത്തിന് മാത്രം പലിശ […]

Update: 2022-01-16 06:20 GMT

കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര, സൂക്ഷ്മ, ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രില്‍ 8ന് കേന്ദ്ര സര്‍ക്കാര്‍...

 

കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര, സൂക്ഷ്മ, ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രില്‍ 8ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വായ്പാ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രാ യോജന. പത്ത് ലക്ഷം രൂപ വരെ ലഭ്യമാകുന്ന വായ്പയാണിത്. പുതിയതായി തുടങ്ങാന്‍ പോകുന്ന ബിസിനസിനും നിലവില്‍ തുടരുന്നതിനും ധനസഹായത്തിനായി ഈ വായ്പയ്ക്ക് അപേക്ഷിക്കാം. യാതൊരു ഈടും നല്‍കാതെ തന്നെ നമ്മുക്ക് ഈ വായ്പ ലഭ്യമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല എടുത്ത പണത്തിന് മാത്രം പലിശ നല്‍കുകയും, ലളിതമായ തവണകളില്‍ ഉചിതമായ കാലയളവില്‍ പണം തിരികെ അടയ്ക്കാനും സാധിക്കും. മുദ്രാ വായ്പാ കാര്‍ഡും പദ്ധതിയിലുടെ ലഭ്യമാണ്.

മുദ്രാ വായ്പ മൂന്ന് വിധം

മുദ്രാ വായ്പ മൂന്ന് വിധത്തിലാണുള്ളത്. ശിശു വായ്പ, കിഷോര്‍ വായ്പ, തരുണ്‍ വായ്പ എന്നിവയാണത്. പ്രധാനമായും ഉത്പന്ന നിര്‍മ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖല എന്നീ മൂന്ന് വിഭാഗങ്ങളില്‍ പെട്ട സംരംഭങ്ങള്‍ക്കാണ് മുദ്രാ വായ്പ ലഭ്യമാവുക. കൂടാതെ ഇപ്പോള്‍ ഡയറി ബിസിനസ്, മീന്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ട് വ്യവസായം മുതലായവയ്ക്കും മുദ്രാ വായ്പ ലഭ്യമാണ്.

ശിശു വായ്പ

50,000 രൂപ വരെ ലഭ്യമാകുന്ന വായ്പയാണ് ശിശു വായ്പ. ഈ വായ്പ ലഭിക്കുന്നതിന് തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പ്, വിലാസം തെളിയിക്കുന്ന രേഖ, രണ്ട് ഫോട്ടോ, വാങ്ങേണ്ട യന്ത്രങ്ങളുടെ വില വിവരങ്ങളും അവയെടുക്കുന്ന കടയുടെ വിവരങ്ങളും സഹിതമാണ് അപേക്ഷിക്കേണ്ടത്. സംരംഭത്തിന്റെ ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ തെളിയിക്കുന്ന രേഖ, പിന്നോക്ക വിഭഗമാണെങ്കില്‍ അത് തെളിയിക്കുന്ന രേഖ എന്നിവയെല്ലാം ശിശു വായ്പയാക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കണം.

കിഷോര്‍ വായ്പ, തരുണ്‍ വായ്പ.

50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ ലഭ്യമാകുന്ന ഒന്നാണ് കിഷോര്‍ വായ്പ. 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ളതാണ് തരുണ്‍ വായ്പ. ഈ രണ്ട് വായ്പകള്‍ ലഭിക്കുന്നതിന് തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പ്, വിലാസം തെളിയിക്കുന്ന രേഖ, രണ്ട് ഫോട്ടോ, സംരംഭത്തിന്റെ ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ തെളിയിക്കുന്ന രേഖ, പിന്നോക്ക വിഭഗമാണെങ്കില്‍ അത് തെളിയിക്കുന്ന രേഖ, ബാങ്ക് ഇടപാട് രേഖകള്‍ തുടങ്ങിയവ അപേക്ഷിക്കൊപ്പം നല്‍കണം.

പലിശ

www.udyamimitra.in എന്ന വെബ്സൈറ്റില്‍ മുദ്രാ വായ്പ അപേക്ഷ ലഭ്യമാണ്. രണ്ട് വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍, രണ്ട് വര്‍ഷത്തെ സെയില്‍സ് വിവരങ്ങള്‍, ജിഎസ്ടി നമ്പര്‍, പ്രോജക്ട് റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നീ രേഖകള്‍ മുദ്രാ വായ്പ അപേക്ഷക്കൊപ്പം നല്‍കണം. എഴ് മുതല്‍ പന്ത്രണ്ട് ശതമാനം വരെയാണ് സാധാരണയായി ഇതിന്റെ പലിശ നിരക്ക്.

84 മാസത്തെ തിരിച്ചടവ് കാലാവധിയാണ് ലഭിക്കുന്നത്. നഗരപരിധിയില്‍ മുദ്രാ വായ്പ ലഭിക്കുന്നതിന് അപേക്ഷകന്‍ അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കിനേയോ, സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപമുള്ള പൊതുമേഖലാ ബാങ്കിനേയോ, ഷെഡ്യൂള്‍ഡ് ബാങ്കിനേയോ സമീപിക്കണം. എന്നാല്‍ പഞ്ചായത്തുകളില്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് വാര്‍ഡ് അനുസരിച്ച് നിശ്ചയിച്ച ബാങ്കുകളെ സമീപിക്കാം.

 

Tags:    

Similar News