കാട്ടുമൃഗങ്ങളുടെ ആക്രമണം, നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്

മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് അയവ് വരുത്താന്‍ വനം വകുപ്പ് പല പരിഹാര മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.

Update: 2022-01-16 03:52 GMT

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ നിരവധി വാര്‍ത്തകള്‍ നാം കാണാറുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 2015 മുതല്‍ 2021 വരെ 49,199...

 

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ നിരവധി വാര്‍ത്തകള്‍ നാം കാണാറുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 2015 മുതല്‍ 2021 വരെ 49,199 പേര്‍ വന്യജീവി ആക്രമണത്തിന് ഇരയായിട്ടുണ്ട്. 2,406 കന്നുകാലികള്‍ ചത്തു. 40,191 പേര്‍ക്ക് കൃഷിനാശവും സംഭവിച്ചു. ഇന്നും ഈ കണക്കുകള്‍ വര്‍ധിച്ചു വരികയാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് അയവ് വരുത്താന്‍ വനം വകുപ്പ് പല പരിഹാര മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. പക്ഷെ, ഇത്തരം പ്രശ്‌നങ്ങള്‍ കൂടി വരുന്നത് കണക്കിലെടുത്ത് ഇതിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.

നഷ്ടപരിഹാരം 10 ലക്ഷം

ഇത്തരം സംഭവങ്ങളുടെ ഇരകള്‍ക്ക് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കുന്നുണ്ട്. വന്യജീവികളുടെ ആക്രമണം മൂലമുള്ള ജീവഹാനി, പരിക്ക്, കന്നുകാലികള്‍ക്കും, കാര്‍ഷിക വിളകള്‍ക്കുമുണ്ടാകുന്ന നഷ്ടം എന്നിവയ്ക്കാണ് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കുന്നത്. നഷ്ടപരിഹാരം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ റേഞ്ച് ഓഫീസര്‍ ഫീല്‍ഡ് പരിശോധന നടത്തി നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യും.

പാമ്പു കടിയേറ്റാല്‍

പാമ്പ് കടിക്കുന്നത് ഒഴികെ വനത്തിന് പുറത്ത് വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് വനം വകുപ്പ് നല്‍കുക. വനത്തിന് പുറത്ത് പാമ്പ് കടിയേറ്റു മരിച്ചാല്‍ 2 ലക്ഷം രൂപയാണ് നഷ്ടപരിഹാരം.

24 മണിക്കൂര്‍

വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും നിയമപ്രകാരം 24 മണിക്കൂറിനകം എക്സ്ഗ്രേഷ്യ നല്‍കണമെന്നാണ്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഈ പറയുന്ന നഷ്ടപരിഹാര വിതരണം മുടങ്ങിക്കിടക്കുകയാണ്. വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് പ്രഖ്യപിച്ച് പത്ത് ലക്ഷം രൂപയില്‍ 5 ലക്ഷം രൂപ മാത്രമാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ഫണ്ട് ഇല്ലാത്തതിനാലാണിത്. പിന്നീട് ധനവകുപ്പ് തുക അനുവദിക്കുമ്പോള്‍ ബാക്കി നല്‍കും. ഇതിനെല്ലാം പുറമെ കൃഷിനാശത്തിന്റെ പേരിലുള്ള അര്‍ഹമായ അപേക്ഷകള്‍ വനം വകുപ്പ് നിരസിക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.

 

Tags:    

Similar News