റൈറ്റ്സ് ഇഷ്യൂ വളരെ പ്രധാനമാണ്
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ വീണ്ടും പണം സ്വരൂപിക്കാനാണ് റൈറ്റ് ഇഷ്യൂ നടത്തുന്നത്. എന്നാല്‍ ഇത് ഐ പി ഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) പോലെയോ എഫ് പി ഒ (ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗ്) പോലെയോ പൊതുജനങ്ങളല്‍ നിന്നും പണം കണ്ടെത്തുകയല്ല ചെയ്യുന്നത്. പകരം ഈ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുള്ളവരില്‍ (Existing Shareholders) നിന്ന് തന്നെയാണ് പണം സ്വരൂപിക്കുന്നത്. ഇവിടെ കമ്പനി തന്റെ നിക്ഷേപകര്‍ക്ക് അധിക ഷെയറുകള്‍ വാഗ്ദാനം ചെയ്യുന്നു. വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് […]
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ വീണ്ടും പണം സ്വരൂപിക്കാനാണ് റൈറ്റ് ഇഷ്യൂ നടത്തുന്നത്. എന്നാല്‍ ഇത് ഐ പി ഒ (ഇനിഷ്യല്‍...
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ വീണ്ടും പണം സ്വരൂപിക്കാനാണ് റൈറ്റ് ഇഷ്യൂ നടത്തുന്നത്. എന്നാല്‍ ഇത് ഐ പി ഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) പോലെയോ എഫ് പി ഒ (ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗ്) പോലെയോ പൊതുജനങ്ങളല്‍ നിന്നും പണം കണ്ടെത്തുകയല്ല ചെയ്യുന്നത്. പകരം ഈ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുള്ളവരില്‍ (Existing Shareholders) നിന്ന് തന്നെയാണ് പണം സ്വരൂപിക്കുന്നത്. ഇവിടെ കമ്പനി തന്റെ നിക്ഷേപകര്‍ക്ക് അധിക ഷെയറുകള്‍ വാഗ്ദാനം ചെയ്യുന്നു. വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് (Discount Rate) ഈ ഓഹരികള്‍ കമ്പനി നല്‍കുന്നത്. ഇത്തരം ഷെയറുകള്‍ 'റൈറ്റ് ഷെയേഴ്സ്' (അവകാശ ഓഹരികള്‍) എന്നാണ് അറിയപ്പെടുന്നത്. ഇതിലൂടെ ഓഹരികളുടെ മൂല്യം കുറയുന്നു (Equity Dilution).
സ്വാഭാവികമായും കമ്പനികള്‍ റൈറ്റ്സ് ഇഷ്യൂ പ്രഖ്യാപിച്ചാലുടന്‍ ഓഹരികളുടെ വില കുറയാറുണ്ട്. കുറഞ്ഞ വിലയില്‍ (Discounted Rate) കൂടുതല്‍ ഓഹരികള്‍ വിപണിയിലേക്ക് എത്തിച്ചേരും എന്നതാണ് കാരണം. ഓഹരികളുടെ എണ്ണം കൂടുന്നതിനാല്‍ 'ഒരു ഓഹരിയ്ക്ക് ലഭിക്കുന്ന ലാഭം' (Earnings per Share) കുറയുന്നു. കമ്പനികളുടെ വികസനത്തിനോ, കടബാധ്യതകള്‍ തീര്‍ക്കുന്നതിനോ, പുതിയ കമ്പിനികളെ ഏറ്റെടുക്കുന്നതിനോ വേണ്ടി ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കാം.
നിക്ഷേപകരുടെ കൈയിലുള്ള ഷെയറുകള്‍ക്ക് ആനുപാതികമായി എത്ര റൈറ്റ് ഷെയറുകള്‍ വാങ്ങാം എന്ന് കമ്പനി അറിയിക്കും. ഉദാഹരണമായി, 10 ഷെയറുകള്‍ ഉണ്ടെങ്കില്‍ ഒരു റൈറ്റ് ഷെയര്‍ വാങ്ങാം. അപ്പോള്‍ 20 ഷെയറുകളുള്ള ഒരാള്‍ക്ക് 2 റൈറ്റ് ഷെയറുകള്‍ വാങ്ങാനാകും. 15 ഷെയറുകളുള്ള ഒരാള്‍ക്ക് ഒരു റൈറ്റ് ഷെയര്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. എന്നാല്‍ ഒന്‍പത് ഷെയറുകളുള്ള ഒരാള്‍ക്ക് ഈ വ്യവസ്ഥയില്‍ റൈറ്റ് ഷെയറുകള്‍ വാങ്ങാന്‍ സാധിക്കില്ല. ഇങ്ങനെ ഓരോ അനുപാതത്തിലായിരിക്കും കമ്പിനികള്‍ റൈറ്റ് ഷെയറുകള്‍ ഇഷ്യൂ ചെയ്യുന്നത്.