ഇന്ന് വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഭൂരിഭാഗം ഓഹരികളും നേട്ടത്തില്‍

അദാനി വില്‍മറിന്റെ ഓഹരികള്‍ 4 .99 ശതമാനം ഉയര്‍ന്ന് അപ്പര്‍ പ്രൈസ് ബാന്‍ഡ് ആയ 399 .40 രൂപയിലെത്തി

Update: 2023-02-07 08:10 GMT


ഡല്‍ഹി: ഇന്ന് വിപണിയില്‍ ഭൂരിഭാഗം അദാനി ഓഹരികളും ഉയര്‍ന്നു. മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് വ്യപാരത്തിന്റെ ഒരു ഘട്ടത്തില്‍ 14 ശതമാനം ഉയര്‍ന്നു. വിപണിയില്‍ സഥിരമായ പ്രവണതയാണെങ്കിലും അദാനി ഗ്രൂപ്പിന്റെ രണ്ട് കമ്പനികളൊഴിച്ച് ബാക്കി എല്ലാ കമ്പനികളും നേട്ടത്തിലാണ്.

ബിഎസ്ഇയില്‍ അദാനി എന്റര്‍പ്രൈസ് 14.28 ശതമാനം വര്‍ധിച്ച് 1,797 രൂപയിലെത്തി. അദാനി ട്രാന്‍സ്മിഷന്‍ 5 ശതമാനം നേട്ടത്തില്‍ 1,324.45 രൂപയിലുമെത്തി.

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍ 5.79 ശതമാനം വര്‍ധിച്ച് 577.65 ലും അദാനി ഗ്രീന്‍ എനര്‍ജി 3 ശതമാനം നേട്ടത്തില്‍ 913.70 രൂപയിലുമെത്തി.

അദാനി വില്‍മറിന്റെ ഓഹരികള്‍ 4 .99 ശതമാനം ഉയര്‍ന്ന് അപ്പര്‍ പ്രൈസ് ബാന്‍ഡ് ആയ 399 .40 രൂപയിലെത്തി.

എ സി സി 3.13 ശതമാനം നേട്ടത്തില്‍ 2,031.20 രൂപയിലും അംബുജ സിമന്റ്‌സ് 3.20 ശതമാനം വര്‍ധനവോടെ 391.60 രൂപയിലും എന്‍ഡിടിവി 5 ശതമാനം നേട്ടത്തില്‍ അപ്പര്‍ പ്രൈസ് ബാന്‍ഡായ 225.35 രൂപയിലുമെത്തി.

അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍ എന്നിവയാണ് ഇന് നഷ്ടത്തില്‍ വ്യാപാരം ചെയുന്നത്. അദാനി ടോട്ടല്‍ ഗ്യാസ് 5 ശതമാനം താഴ്ന്ന് ലോവര്‍ പ്രൈസ് ബാന്‍ഡായ 1,467.50 രൂപയിലും അദാനി പവര്‍ 2.93 നഷ്ടത്തില്‍ 177.10 രൂപയിലുമെത്തി.

തിങ്കളാഴ്ച അദാനി ഗ്രൂപിന്റ് ആറു കമ്പനികളും ചുവപ്പിലാണ് വ്യാപാരമവസാനിപ്പിച്ചിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജനുവരി 24 ന് ശേഷം അദാനി കമ്പനികളുടെ 9.5 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് ഇടിഞ്ഞത്

തിങ്കളാഴ്ച അദാനി ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ സ്ഥാപനങ്ങളുടെ പണയം വച്ച വായ്പയുടെ കുടിശ്ശിക മുന്‍കൂറായി തിരിച്ചടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാകുന്ന വായ്പകള്‍ക്കാണ് 1,114 മില്യണ്‍ യു എസ് ഡോളര്‍ മുന്‍കൂട്ടി അടച്ച് ഓഹരികള്‍ തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചത്.

അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നി മൂന്ന് കമ്പനികളുടെ ഓഹരികളാണ് തിരിച്ചെടുക്കുക.

Tags:    

Similar News