ഹെഡ്‌ജ് ഫണ്ടിന്റെ ദോഷങ്ങൾ എന്തെല്ലാം?
സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന നിക്ഷേപ ഫണ്ടുകളാണ് ഹെഡ്‌ജ് ഫണ്ടുകള്‍ (Hedge fund). ഇവ പാരമ്പര്യ നിക്ഷേപ രീതികളില്‍ നിന്ന് മാറി, ഉയര്‍ന്ന വരുമാനം ലക്ഷ്യമാക്കി, അപകട സാധ്യത കൂടിയ നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. സാധാരണ നിക്ഷേപ ഫണ്ടുകളെക്കാള്‍ ഉയര്‍ന്ന ഫീസ് ഇവര്‍ ഈടാക്കാറുണ്ട്. ഹെഡ്‌ജ് ഫണ്ടുകള്‍ പലപ്പോഴും കടം വാങ്ങിയ പണം ഉപയോഗിച്ച് (leverage) അപകടകരമായ നിക്ഷേപങ്ങള്‍ നടത്തുന്നു. അസാധാരണ ലാഭം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ചിലപ്പോള്‍ എതിരായും പ്രവര്‍ത്തിക്കാം. അങ്ങനെ വന്നാല്‍ കനത്ത […]
സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന നിക്ഷേപ ഫണ്ടുകളാണ് ഹെഡ്‌ജ് ഫണ്ടുകള്‍ (Hedge fund). ഇവ പാരമ്പര്യ നിക്ഷേപ രീതികളില്‍ നിന്ന് മാറി, ഉയര്‍ന്ന...
സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന നിക്ഷേപ ഫണ്ടുകളാണ് ഹെഡ്‌ജ് ഫണ്ടുകള്‍ (Hedge fund). ഇവ പാരമ്പര്യ നിക്ഷേപ രീതികളില്‍ നിന്ന് മാറി, ഉയര്‍ന്ന വരുമാനം ലക്ഷ്യമാക്കി, അപകട സാധ്യത കൂടിയ നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്.
സാധാരണ നിക്ഷേപ ഫണ്ടുകളെക്കാള്‍ ഉയര്‍ന്ന ഫീസ് ഇവര്‍ ഈടാക്കാറുണ്ട്. ഹെഡ്‌ജ് ഫണ്ടുകള്‍ പലപ്പോഴും കടം വാങ്ങിയ പണം ഉപയോഗിച്ച് (leverage) അപകടകരമായ നിക്ഷേപങ്ങള്‍ നടത്തുന്നു. അസാധാരണ ലാഭം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ചിലപ്പോള്‍ എതിരായും പ്രവര്‍ത്തിക്കാം. അങ്ങനെ വന്നാല്‍ കനത്ത നഷ്ടമാകും സംഭവിയ്ക്കുക.
അതുകൊണ്ട് ഹെഡ്‌ജ് ഫണ്ടുകളിലെ നിക്ഷേപത്തുക (principal) പോലും തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല. ഹെഡ്‌ജ് ഫണ്ടുകള്‍ ഫ്യൂച്ചേഴ്‌സ്, ഓപ്ഷന്‍സ്, മറ്റു ഡെറിവേറ്റീവുകള്‍ എന്നിവയിലും നിക്ഷേപിയ്ക്കുന്നു.
ഹെഡ്‌ജ് ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ ലിക്യുഡിറ്റി കുറഞ്ഞവയാണ് (illiquid). കാരണം, അപകടസാധ്യത കൂടിയ നിക്ഷേപങ്ങളില്‍ പണം മുടക്കിയിരിക്കുന്നതിനാല്‍ പെട്ടെന്നുള്ള പണം പിന്‍വലിക്കല്‍ സാധ്യമാവുകയില്ല.