പബ്ലിക് ലിമിറ്റഡ് കമ്പനി ഇതാണ്

പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന ഗണത്തില്‍ പെടും.

Update: 2022-01-11 23:27 GMT
story

പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന ഗണത്തില്‍ പെടും. ഇതിന്റെ ഷെയറുകള്‍ പൊതു ജനങ്ങള്‍ക്ക്...

പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന ഗണത്തില്‍ പെടും. ഇതിന്റെ ഷെയറുകള്‍ പൊതു ജനങ്ങള്‍ക്ക് വാങ്ങാന്‍ പറ്റും.

പൊതു മേഖല കമ്പനികള്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികളാണ്. അതായത് ബാധ്യതള്‍ ഒരു വ്യക്തിയുടെ കൈവശ ഷെയറുകളുടെ അനുപാതത്തിലായിരിക്കും. ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരുമ്പോള്‍ കമ്പനിയുടെ ആസ്തികള്‍ മാത്രമേ കണക്കിലെടുക്കു. ഓഹരി ഉടമകളുടെ ആസ്തികള്‍ നിയമ നടപടികള്‍ക്ക് വിധേയമാവില്ല.

കമ്പനികള്‍ക്ക് സ്വീകരിക്കാവുന്ന ഷെയറുകള്‍ക്ക് നിയന്ത്രണമില്ല. ഷെയറുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും സ്വതന്ത്രമായി കൈ മാറ്റം ചെയ്യപ്പെടുകയുമാവാം. കമ്പനികള്‍ റെജിസ്ട്രര്‍ ഓഫ് കമ്പനീസില്‍ (ROC) നിന്ന് പ്രവര്‍ത്തനാനുമതി നേടിയിരിക്കണം. ഒരു കമ്പനിക്ക് കുറഞ്ഞ പക്ഷം 3 ഡയറക്ടര്‍മാരും 7 ഓഹരി ഉടമകളും ഉണ്ടായിരിക്കണം.

Tags:    

Similar News